Top

‘ഇഹലോകവും പരലോകവും ഇല്ലാത്തവര്‍ക്ക് വോട്ട് ചെയ്തിട്ട് എന്ത് കാര്യം?’; മതംപറഞ്ഞ് വോട്ടുചോദിച്ച് പിവി അന്‍വര്‍, പരാതി

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എ മതം പറഞ്ഞ് വോട്ടു ചോദിച്ചെന്ന് പരാതി. ഇഹലോകവും പരലോകവുമില്ലാത്തരെ തെരെഞ്ഞെടുത്തു വിട്ടിട്ട് എന്താണ് കാര്യമെന്ന് അടക്കം അന്‍വര്‍ പ്രസംഗിച്ചുവെന്നാണ് പരാതി. എംഎല്‍എയ്‌ക്കെതിരെ നിലമ്പൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാജഹാന്‍ പായിമ്പാടം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നിലമ്പൂര്‍ നഗരസഭയിലെ വൃന്ദാവനംകുന്നിലെ കുടുംബയോഗത്തില്‍ വെച്ചാണ് എംഎല്‍എ ഇത്തരത്തില്‍ പ്രസംഗം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. ‘ഇന്‍ശ അള്ള, ഈ മഗ്‌രിബിന്റെ സമയത്ത് റബ്ബിനെ സാക്ഷി നിര്‍ത്തി ഞാന്‍ നിങ്ങളോട് പറയുന്നു. ഇത് രാഷ്ട്രീയമൊന്നുമല്ല. […]

9 Dec 2020 6:19 AM GMT

‘ഇഹലോകവും പരലോകവും ഇല്ലാത്തവര്‍ക്ക് വോട്ട് ചെയ്തിട്ട് എന്ത് കാര്യം?’; മതംപറഞ്ഞ് വോട്ടുചോദിച്ച് പിവി അന്‍വര്‍, പരാതി
X

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എ മതം പറഞ്ഞ് വോട്ടു ചോദിച്ചെന്ന് പരാതി. ഇഹലോകവും പരലോകവുമില്ലാത്തരെ തെരെഞ്ഞെടുത്തു വിട്ടിട്ട് എന്താണ് കാര്യമെന്ന് അടക്കം അന്‍വര്‍ പ്രസംഗിച്ചുവെന്നാണ് പരാതി.

എംഎല്‍എയ്‌ക്കെതിരെ നിലമ്പൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാജഹാന്‍ പായിമ്പാടം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നിലമ്പൂര്‍ നഗരസഭയിലെ വൃന്ദാവനംകുന്നിലെ കുടുംബയോഗത്തില്‍ വെച്ചാണ് എംഎല്‍എ ഇത്തരത്തില്‍ പ്രസംഗം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

‘ഇന്‍ശ അള്ള, ഈ മഗ്‌രിബിന്റെ സമയത്ത് റബ്ബിനെ സാക്ഷി നിര്‍ത്തി ഞാന്‍ നിങ്ങളോട് പറയുന്നു. ഇത് രാഷ്ട്രീയമൊന്നുമല്ല. എനിക്ക് വോട്ടുചെയ്ത ഈ മനുഷ്യന്മാരെ സഹായിക്കല്‍ എന്റെ അനാമത്താണ്. ഈ ചെയ്യുന്ന പ്രവൃത്തിയൊക്കെ ഇബാദത്താണ്. ഇഹലോകവും പരലോകവും ഇല്ലാത്തവര്‍ക്ക് വോട്ട് ചെയ്തുവിട്ടിട്ട് എന്താണ് കാര്യം? ബാക്കിയൊന്നും ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. മനസിലാക്കാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടാവും. പടച്ചോനെ പേടിയുള്ളവനേ പടപ്പിനനേയും പേടിക്കൂ. പടച്ചോനെ പേടിക്കാത്തവര്‍ക്ക് എന്തിന് പടപ്പിനെ പേടിക്കണം? അത് മനസിലാക്കിക്കോളീ. ആബിദയെ നിങ്ങള്‍ തോല്‍പിച്ചാലും മുനിസിപാലിറ്റി പടേേച്ചാന്‍ തന്നാല്‍ കുടിവെള്ളം തരും’, അന്‍വറിന്റെ പ്രസംഗത്തിലെ ചുല ഭാഗങ്ങള്‍ ഇങ്ങനെ.

ഇത് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിലനായി മതവികാരം ഇളക്കിവിടുന്നതിനായി ബോധപൂര്‍വ്വം നടത്തിയ പ്രസംഗമാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. നഗരസഭയിലെ ഒമ്പതാം ഡിവിഷനിലെ ഭൂരിഭാഗം വോട്ടര്‍മാരും മുസ്ലിം മതവിശ്വാസികളാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹിന്ദു മതവിഭാഗത്തില്‍ പെട്ടയാളാണെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. വര്‍ഗ്ഗീയ പ്രസംഗം നടത്തിയ അന്‍വര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുകയും ജനപ്രാധിനിത്യ നിയമ പ്രകാരവും ഐപിസി 171 എഫ് പ്രകാരവുമുള്ള ക്രിമിനല്‍ കുറ്റവും കറപ്ട് പ്രാക്ടീസുമാണെന്നും ഷാജഹാന്‍ പായിമ്പാടം പരാതിയില്‍ ആരോപിച്ചു.

യോഗം സംഘടിപ്പിച്ചത് നിലമ്പൂര്‍ മുനിസിപാലിറ്റിയിലെ ഒമ്പതാം ഡിവിഷന്‍ ചന്തക്കുന്നിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ആബിദ താത്തൂക്കാരന്റെ പ്രചരണത്തിന് വേണ്ടി നടത്തിയതായതിനാല്‍ അവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യയാക്കണമെന്നും ആവശ്യമുണ്ട്.

Next Story