
മുസ്ലീംസമുദായത്തിനെതിരെ വീണ്ടും വംശീയ പരാമര്‍ശം നടത്തിയ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ പൊലീസില്‍ പരാതി. മെയ് 9ന് നവകേരള ന്യൂസ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ് വീണ്ടും മുസ്ലീം സമുദായത്തിനെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങളുന്നയിച്ചത്. കേരളത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായി മാറ്റിത്തീര്‍ക്കാന്‍ രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. ജോര്‍ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍- മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാദ അഭിമുഖത്തിന്റെ പകര്‍പ്പുകളും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കേരളം മുസ്ലീം സ്റ്റേറ്റാക്കുന്നതിന്റെ ഭാഗമായി രണ്ടുലക്ഷത്തോളം ക്രിസ്ത്യന്‍ സ്ത്രീകളെ മുസ്ലീമാക്കിയെന്നും ആ രണ്ട് ലക്ഷം സ്ത്രീകളേയും പ്രസവിപ്പിച്ചുവെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്. 2030ല്‍ കേരളം ഒരു മുസ്ലീം സ്റ്റേറ്റാക്കുമെന്നും 2040ല്‍ ഇന്ത്യ മുസ്ലീം രാജ്യമാക്കുമെന്നും പ്രഖ്യാപനം തന്നെയുണ്ടെന്ന് ജോര്‍ജ് അഭിമുഖത്തില്‍ പറഞ്ഞു. 15 ലക്ഷം വരെ ക്രിസ്ത്യാനികളെ അവര്‍ വെടിവെച്ച് കൊന്നിട്ടുണ്ടാകുമെന്നും ജോര്‍ജ് അഭിമുഖത്തിനിടെ സൂചിപ്പിച്ചു.
ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച് പിസി ജോര്‍ജ് നടത്തുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ മുന്‍പും ചര്‍ച്ചയായിരുന്നു. ഈരാറ്റുപേട്ടയില്‍ മാത്രം 47 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മുന്‍പ് പിസി ജോര്‍ജ് പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സുപ്രീംകോടതിക്ക് മുന്നില്‍ ലൗജിഹാദ് ഇല്ലെന്നും ഉണ്ടെന്ന് തനിക്ക് ബോധ്യമുള്ളത് കൊണ്ടാണ് പറയുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
‘സഖാവ് വിഎസ് അച്യൂതാനന്ദന് വളരെ വ്യക്തമായിട്ട് ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നില്‍ മുസ്ലീം സമുദായമല്ല. മുസ്ലീമിലെ ചില തീവ്രവാദികളാണ്. അവര്‍ ചെയ്യുന്ന മര്യാദകേടാണ്. ഇവര്‍ എന്ത് വൃത്തികേടിനും കൂട്ട് നില്ക്കും. ഈരാറ്റുപേട്ടയില്‍ മാത്രം 47 കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍ 12 പേരും മുസ്ലീം പെണ്‍കുട്ടികളാണ്. 35 ക്രിസത്യനും. നായര്‍ ഈഴവ പെണ്‍കുട്ടികളും ക്രിസത്്യന്‍ പെണ്‍കുട്ടികളും. അതില്‍ ഏറ്റവും സൗന്ദര്യം ഉള്ള പെണ്‍കുഞ്ഞുങ്ങള്‍. ഇവരെ എങ്ങനെ ചാക്കിടുന്നുവെന്ന് അറിയില്ല. പോയാല്‍ പിന്നെ കിട്ടുന്നില്ല. ഒരാഴ്ച് മുമ്പ് ഒരാള്‍ പോയി. ആര് കൊണ്ട് പോയി എങ്ങനെ കൊണ്ട് പോയി എന്നൊന്നും അറിയില്ല. ഒരു മാസം മുമ്പ് പ്രാര്‍ത്ഥിച്ചോണ്ടിരിക്കുമ്പോഴാണ് ഒരു പെണ്‍കുട്ടി മോട്ടോര്‍ സൈക്കിളില്‍ പോയത്. പിറ്റേന്ന് ഞങ്ങള്‍ വിവാഹിതരായി എന്നും പറഞ്ഞ് തലയില്‍ മുണ്ട് ഇട്ടാണ് പടം കണ്ട്. തന്തയും തള്ളയും എങ്ങനെ സഹിക്കും. അതാണ് ഇവിടുത്തെ പ്രശ്നം. പറഞ്ഞുകഴിയുമ്പോള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ അവര്‍ സഹിക്കട്ടെ. എന്നായിരുന്നു പിസി ജോര്‍ജ് മുന്‍പ് മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞത്.