Top

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മരുമകളെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു; കെ മുഹമ്മദാലിക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കെ മുഹമ്മദാലി ആലുവ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മരുമകളുമായ ഷെല്‍ന നിഷാദിനെ വിജയിപ്പിക്കാന്‍ പരസ്യമായി പ്രവര്‍ത്തിച്ചുവെന്നാരോപണം. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിക്ക് കത്ത് നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെന്നാരോപിച്ചാണ് ഡിസിസി ജനറല്‍ സെക്രട്ടറിയും ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഐ ഗ്രൂപ്പ് നേതാവുമായ ബാബു പുത്തനങ്ങാടിയാണ് കെപിസിസിക്കും ഡിസിസിക്കും പരാതി നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്‍വര്‍ സാദത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് കൂടിയാണ് […]

28 April 2021 10:41 PM GMT

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മരുമകളെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു; കെ മുഹമ്മദാലിക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി
X

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കെ മുഹമ്മദാലി ആലുവ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മരുമകളുമായ ഷെല്‍ന നിഷാദിനെ വിജയിപ്പിക്കാന്‍ പരസ്യമായി പ്രവര്‍ത്തിച്ചുവെന്നാരോപണം. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിക്ക് കത്ത് നല്‍കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെന്നാരോപിച്ചാണ് ഡിസിസി ജനറല്‍ സെക്രട്ടറിയും ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഐ ഗ്രൂപ്പ് നേതാവുമായ ബാബു പുത്തനങ്ങാടിയാണ് കെപിസിസിക്കും ഡിസിസിക്കും പരാതി നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്‍വര്‍ സാദത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് കൂടിയാണ് പരാതിക്കാരന്‍.

ഷെല്‍ന നിഷാദിന് തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള പണം നല്‍കിയത് മുഹമ്മദാലിയാണ്. ഇതിന് പുറമേ ഷെല്‍നക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് അനുഭാവികളെ ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചു.

വോട്ടെടുപ്പ് ദിനം പോളിംഗ് ബൂത്തില്‍ ഇടതുസര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നും അതിന്റെ ഗുണം ആലുവയില്‍ ഉണ്ടാകുമെന്നും ഷെല്‍ന വിജയിക്കുമെന്നും മാധ്യമ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. 20 വര്‍ഷം എംഎല്‍ംയാകാന്‍ അവസരം നല്‍കിയ പാര്‍ട്ടിയെയാണ് എഐസിസി അംഗമായിരുന്ന കെ മുഹമ്മദാലി വഞ്ചിച്ചത്. ഈ സാഹചര്യത്തില്‍ കെ മുഹമ്മദലിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ആവശ്യം.

Next Story