‘റോഡിലെ പരിശോധന ഒഴിവാക്കാനായി ഹെലികോപ്ടറിലൂടെ പണം കടത്തി’; കെ സുരേന്ദ്രനെതിരെ പരാതി
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഹെലികോപ്ടറില്‍ പണം കടത്തിയെന്ന് പരാതി. ഓള് കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ പ്രൊട്ടക്ഷന്‍ ഐസക് വര്‍ഗീസ് ആണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. അനധികൃത പണമിടപാട് സംബന്ധിച്ച് ശോഭാ സുരേന്ദ്രന്റേതായി പുറത്തു വന്ന ശബ്ദ സന്ദേശത്തില്‍ അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്തുടനീളം കള്ളപ്പണം ഒഴുക്കി. റോഡിലെ പരിശോധന ഒഴിവാക്കാനായി പണം കടത്തിന് കെ സുരേന്ദ്രന് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ഉപയോഗിച്ചെന്നും പരാതിയില്‍ […]
28 May 2021 11:45 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഹെലികോപ്ടറില്‍ പണം കടത്തിയെന്ന് പരാതി. ഓള് കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ പ്രൊട്ടക്ഷന്‍ ഐസക് വര്‍ഗീസ് ആണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. അനധികൃത പണമിടപാട് സംബന്ധിച്ച് ശോഭാ സുരേന്ദ്രന്റേതായി പുറത്തു വന്ന ശബ്ദ സന്ദേശത്തില്‍ അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്തുടനീളം കള്ളപ്പണം ഒഴുക്കി. റോഡിലെ പരിശോധന ഒഴിവാക്കാനായി പണം കടത്തിന് കെ സുരേന്ദ്രന് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു.
ശോഭാ സുരേന്ദ്രന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് നേരത്തെ ഐസക് വര്‍ഗീസ് പരാതി നല്‍കിയിരുന്നു. കൊടകര കള്ളപ്പണക്കേസുമായി ഈ ശബ്ദ സന്ദേശത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പുതിയ പരാതിയിലെ ആവശ്യം. ‘മാഷുടെ കൈയ്യില്‍ കുറച്ചു പണം വന്നിട്ടുണ്ട്. അതില്‍ നിന്ന് എനിക്ക് കുറച്ചു പൈസ വേണം. അത് പുണ്യ പ്രവര്‍ത്തിക്കല്ല. 25 ലക്ഷം രൂപ വാങ്ങിത്തരണം,’ എന്നായിരുന്നു ശബ്ദസന്ദേശത്തില്‍ പറഞ്ഞത്. സര്‍ക്കാര്‍ അന്വേഷണം വൈകിപ്പിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന് പറഞ്ഞു. കൊടകര കള്ളപ്പണക്കേസിന് പിന്നാലെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി മറ്റൊരു പരാതി വരുന്നത്.
- TAGS:
- BJP
- BJP Kerala
- K Surendran