Top

‘ജീവന് ഭീഷണി’; സുധാകരന്‍ പരസ്യമായി മാപ്പ് പറയാതെ പരാതി പിന്‍വലിക്കില്ലെന്നും യുവതി

മന്ത്രി ജി സുധാകരനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യ. സുധാകരന്‍ പരസ്യമായി മാപ്പ് പറയാതെ പരാതി പിന്‍വലിക്കില്ലെന്നും പരാതിക്കാരിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ട്. ജീവിക്കാന്‍ അനുവദിക്കണം. പൊലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കോടതിയില്‍ പോകും. ഭര്‍ത്താവിനെ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കിയത് ജാതീയമായ കാരണങ്ങള്‍ കൊണ്ടാണ്. മുന്‍പും സുധാകരന്റെ ഭാഗത്ത് നിന്ന് സ്ത്രീകള്‍ക്ക് നേരെ അധിക്ഷേപസംഭവങ്ങളുണ്ടായിട്ടുണ്ടെന്നും യുവതി ആരോപിച്ചു. പേടിച്ചിട്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇതിന് മുന്‍പ് വരാത്തതെന്നും യുവതി പറഞ്ഞു. അതേസമയം, പരാതിക്കാരിയുടെ […]

21 April 2021 4:59 AM GMT

‘ജീവന് ഭീഷണി’; സുധാകരന്‍ പരസ്യമായി മാപ്പ് പറയാതെ പരാതി പിന്‍വലിക്കില്ലെന്നും യുവതി
X

മന്ത്രി ജി സുധാകരനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യ. സുധാകരന്‍ പരസ്യമായി മാപ്പ് പറയാതെ പരാതി പിന്‍വലിക്കില്ലെന്നും പരാതിക്കാരിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ട്. ജീവിക്കാന്‍ അനുവദിക്കണം. പൊലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കോടതിയില്‍ പോകും. ഭര്‍ത്താവിനെ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കിയത് ജാതീയമായ കാരണങ്ങള്‍ കൊണ്ടാണ്. മുന്‍പും സുധാകരന്റെ ഭാഗത്ത് നിന്ന് സ്ത്രീകള്‍ക്ക് നേരെ അധിക്ഷേപസംഭവങ്ങളുണ്ടായിട്ടുണ്ടെന്നും യുവതി ആരോപിച്ചു. പേടിച്ചിട്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇതിന് മുന്‍പ് വരാത്തതെന്നും യുവതി പറഞ്ഞു.

അതേസമയം, പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നാണ് മന്ത്രി സുധാകരന്‍ പറഞ്ഞത്. താന്‍ പേഴ്സണല്‍ സ്റ്റാഫിനെയോ ഭാര്യയെയോ അപമാനിച്ചിട്ടില്ല. ആ പരാതി വസ്തുതാവിരുദ്ധമാണ്. തനിക്കെതിരെ ക്രിമിനല്‍ പൊളിറ്റിക്കല്‍ മൂവ്മെന്റാണ് നടക്കുന്നത്. ഇത്തരക്കാര്‍ ആലപ്പുഴ ജില്ലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുകയാണെന്നും സുധാകരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

തനിക്കെതിരെ പല പാര്‍ട്ടികളില്‍പ്പെട്ട സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പേഴ്സണല്‍ സ്റ്റാഫിനെയും ഭാര്യയെയും അവര്‍ ഉപയോഗിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പേഴ്സണല്‍ സ്റ്റാഫംഗമായിരുന്നയാള്‍ക്കെതിരെ ഒരു നടപടിയും എടുക്കുണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. തനിക്കെതിരെ അവരെ ഉപയോഗിച്ചു എന്നാണ് പറഞ്ഞത്. തനിക്കെതിരെയുള്ള പരാതികള്‍ക്ക് പിന്നില്‍ ജില്ലയുടെ പല ഭാഗത്ത് നിന്നുള്ള ഗ്യാങ്ങുകളാണ്. ഇതില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്നും അത്തരത്തില്‍ ആരെങ്കിലും പാര്‍ട്ടിയിലുണ്ടെങ്കില്‍ അത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു

പേഴ്സല്‍ സ്റ്റാഫിന്റെ ഭാര്യയെയോ തനിക്ക് അറിയില്ല. ഏഴ് മാസം ജോലി ചെയ്ത പേഴ്സല്‍ സ്റ്റാഫ്, ഓഫീസില്‍ ഹാജരായില്ലെന്ന് രേഖകളില്‍ നിന്ന് മനസിലായി. ഇതേതുടര്‍ന്ന് പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. ഇഷ്ടമുള്ളവരെ നിയമിക്കാനും ഒഴിവാക്കാനും മന്ത്രിക്ക് സ്വാതന്ത്ര്യമുണ്ട്. താന്‍ എല്ലാവരെയും സഹായിച്ചിട്ടേയുള്ളൂ. അതാരോടും വിളിച്ചു പറഞ്ഞിട്ടില്ല. യാതൊരു സാമ്പത്തിക ആരോപണത്തിനും വഴിവെച്ചിട്ടുമില്ല. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാണ് താനെന്നും നന്നായി പഠിച്ചിട്ട് തന്നെയാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.

മന്ത്രി സുധാകരന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതി പറഞ്ഞത് അധിക്ഷേപിച്ചെന്നുമാണ് യുവതിയുടെ പരാതി. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. കഴിഞ്ഞ ജനുവരി എട്ടിനു പരാതിക്കാരിയെ വിവാഹം ചെയ്തതിനു പിന്നാലെ മന്ത്രി പേഴ്സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്നും പരാതി ഉണ്ട്.

Next Story