Top

വടക്കുനാഥ ക്ഷേത്ര മൈതാനിയില്‍ ബിജെപി സമ്മേളനം: സംഘപരിവാര്‍ അനുഭാവിയുടെ പരാതി; ദേവസ്വം ബോര്‍ഡ് പരിശോധിക്കുന്നു

കഴിഞ്ഞ ദിവസം തൃശൂര്‍ വടക്കുനാഥ ക്ഷേത്ര മൈതാനിയില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്ത മഹാസമ്മേളനത്തിന്റെ നിയമവശങ്ങള്‍ പരിശോധിക്കാനൊരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. പരിപാടി ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും നിമയനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംഘപരിവാര്‍ അനുഭാവിയായ മനോജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തൃശൂര്‍പൂരം, പൂരം പ്രദര്‍ശനം, ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികള്‍, വിവിധ പ്രദര്‍ശനങ്ങള്‍ എന്നിങ്ങനെ 14 ഇനങ്ങള്‍ക്ക് മാത്രമെ മൈതാനം അനുവദിക്കാവു എന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്ക് മൈതാനം അനുവദിക്കരുതെന്നുമാണ് വിവിധ ഹൈക്കോടതി വിധിയിലുള്ളതെന്ന് പരാതിക്കാരന്‍ […]

5 Feb 2021 8:26 PM GMT

വടക്കുനാഥ ക്ഷേത്ര മൈതാനിയില്‍ ബിജെപി സമ്മേളനം: സംഘപരിവാര്‍ അനുഭാവിയുടെ പരാതി; ദേവസ്വം ബോര്‍ഡ് പരിശോധിക്കുന്നു
X

കഴിഞ്ഞ ദിവസം തൃശൂര്‍ വടക്കുനാഥ ക്ഷേത്ര മൈതാനിയില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്ത മഹാസമ്മേളനത്തിന്റെ നിയമവശങ്ങള്‍ പരിശോധിക്കാനൊരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. പരിപാടി ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും നിമയനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംഘപരിവാര്‍ അനുഭാവിയായ മനോജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തൃശൂര്‍പൂരം, പൂരം പ്രദര്‍ശനം, ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികള്‍, വിവിധ പ്രദര്‍ശനങ്ങള്‍ എന്നിങ്ങനെ 14 ഇനങ്ങള്‍ക്ക് മാത്രമെ മൈതാനം അനുവദിക്കാവു എന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്ക് മൈതാനം അനുവദിക്കരുതെന്നുമാണ് വിവിധ ഹൈക്കോടതി വിധിയിലുള്ളതെന്ന് പരാതിക്കാരന്‍ പറയുന്നു. മറ്റ് പരിപാടിക്കെല്ലാം ഹൈക്കോടതിയില്‍ നിന്നും പ്രത്യേകം അനുമതി തേടേണ്ടതുണ്ട്.

എന്നാല്‍ വിദ്യാര്‍ത്ഥി കോര്‍ണര്‍, പൂരം പ്രദര്‍ശന നഗരി എന്നിങ്ങനെയുള്ള തേക്കിന്‍കാട്ടിലെ ചില മേഖലകള്‍ വാണിജ്യാവശ്യത്തിന് അനുവദിക്കാമെന്ന് ഉത്തരവുണ്ട്. ഇതനുസരിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമെല്ലാം തേക്കിന്‍കാട് മൈതാനിയില്‍ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ക്ഷേത്ര മൈതാന സംരക്ഷണത്തിന്റെ പേരില്‍ പ്രചാരണം നടത്തുന്ന ബിജെപി തന്നെ രാഷ്ട്രീയ പാര്‍ട്ടി പരിപാടിക്കായി ക്ഷേത്രമുറ്റം ഉപയോഗിക്കുന്നതിനെതിരെയാണ് പരാതി നല്‍കുന്നതെന്ന് മനോജ് പറയുന്നു.

വടക്കുനാഥന്റെ തെക്കേ ഗോപുരനട മറച്ച് വേദിയൊരിക്കിയെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കോടതീയ ലക്ഷ്യത്തിന് നിയമനടപടികള്‍ സ്വീകരിക്കുമെന്നും മനോജ് അറിയിച്ചു. ഈ സാഹചര്യത്തിന് ബോര്‍ഡ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരും.

കൊവിഡ് പാലിക്കാത്തതിന് പൊതുസമ്മേളനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും പക്ഷപാതപരമാണെന്നും ജില്ലാ ബിജെപി നേതൃത്വം വ്യക്തമാക്കി.

Next Story