Top

ബി ഗോപാലകൃഷ്ണന്‍ പിടിച്ച ആനക്കൊമ്പ് പുലിവാലായി; നാട്ടാന സംരക്ഷണച്ചട്ടം ചൂണ്ടിക്കാട്ടി പരാതി

ആനക്കൊമ്പില്‍ പിടിച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന് പരാതി. പീപ്പിള്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് ഗോപാലകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗോപാലകൃഷ്ണന്‍ ചെയ്തത് നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള കുറ്റകൃത്യമാണെന്ന് പീപ്പിള്‍ ഫോര്‍ ജസ്റ്റിസ് സെക്രട്ടറി മനോജ് ഭാസ്‌കര്‍ പറഞ്ഞു. മനോജ് ഭാസ്‌കര്‍ തൃശൂര്‍ ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കിയ പരാതി ഇങ്ങനെ ഇക്കഴിഞ്ഞ കൊടുങ്ങല്ലൂര്‍ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയെഴുന്നള്ളിപ്പില്‍ ആനക്കൊമ്പ് പിടിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്തതുമായി ബന്ധപ്പെട്ട പരാതി. താലപ്പൊലി […]

22 Jan 2021 12:23 AM GMT

ബി ഗോപാലകൃഷ്ണന്‍ പിടിച്ച ആനക്കൊമ്പ് പുലിവാലായി; നാട്ടാന സംരക്ഷണച്ചട്ടം ചൂണ്ടിക്കാട്ടി പരാതി
X

ആനക്കൊമ്പില്‍ പിടിച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന് പരാതി. പീപ്പിള്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് ഗോപാലകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗോപാലകൃഷ്ണന്‍ ചെയ്തത് നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള കുറ്റകൃത്യമാണെന്ന് പീപ്പിള്‍ ഫോര്‍ ജസ്റ്റിസ് സെക്രട്ടറി മനോജ് ഭാസ്‌കര്‍ പറഞ്ഞു.

മനോജ് ഭാസ്‌കര്‍ തൃശൂര്‍ ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കിയ പരാതി ഇങ്ങനെ

ഇക്കഴിഞ്ഞ കൊടുങ്ങല്ലൂര്‍ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയെഴുന്നള്ളിപ്പില്‍ ആനക്കൊമ്പ് പിടിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്തതുമായി ബന്ധപ്പെട്ട പരാതി. താലപ്പൊലി നാലാം ദിവസം എന്ന ക്യാപ്ഷനില്‍ ബി ഗോപാലകൃഷ്ണന്‍ എന്ന വ്യക്തി അദ്ദേഹത്തിന്റെ എഫ്ബിയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം അദ്ദേഹം എഴുന്നള്ളിപ്പിന് വന്ന ആനയുടെ കൊമ്പുകളില്‍ പിടിച്ചു നില്‍ക്കുന്ന രീതിയിലുള്ളതാണ്. നാട്ടാന പരിപാലന ചട്ടം അതുപോലെ ബന്ധപ്പെട്ട ആക്ട്‌സ് റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് പ്രകാരം കുറ്റകരമായ ഒരു കൃത്യമാണ്. ടി വ്യക്തി തൃശ്ശൂര്‍ ബാറിലെ ഒരു അഭിഭാഷകനാണ്. അതുപോലെതന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നേതാവാണ് എന്നത് ടി കുറ്റകൃത്യത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. സാധാരണ വ്യക്തികള്‍ക്ക് പോലും ഇത്തരം നിയമങ്ങള്‍ ലംഘിക്കാന്‍ പ്രേരണ നല്‍കുന്ന ഈ പ്രവര്‍ത്തി ചെയ്ത ബി ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിക്ക് നേരെ നിയമ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

Next Story

Popular Stories