Top

കൊവിഡ് മരണങ്ങള്‍ക്ക് കേന്ദ്ര ധനസഹായം; വാര്‍ത്ത വ്യാജമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കൊവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു എന്ന പ്രചാരണം വ്യാജമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഇത്തരത്തില്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അപേക്ഷ ഫോമുകള്‍ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി. കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ നാലുലക്ഷം രൂപ വീതം ധനസഹായം നല്‍കുന്നു എന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍ ഉണ്ടായത്. എന്നാല്‍ അത്തരത്തില്‍ ആനുകൂല്യം നല്‍കാനുള്ള വ്യവസ്ഥ സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ മാനദണ്ഡത്തിലോ, കൊവിഡുമായി ബന്ധപ്പെട്ട ഉത്തരവുകളിലോ ഇല്ലെന്ന് വ്യക്തമാക്കുകയാണ് സംസ്ഥാനദുരന്ത നിവാരണ […]

6 Jun 2021 3:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് മരണങ്ങള്‍ക്ക് കേന്ദ്ര ധനസഹായം; വാര്‍ത്ത വ്യാജമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
X

കൊവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു എന്ന പ്രചാരണം വ്യാജമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഇത്തരത്തില്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അപേക്ഷ ഫോമുകള്‍ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി.

കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ നാലുലക്ഷം രൂപ വീതം ധനസഹായം നല്‍കുന്നു എന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍ ഉണ്ടായത്. എന്നാല്‍ അത്തരത്തില്‍ ആനുകൂല്യം നല്‍കാനുള്ള വ്യവസ്ഥ സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ മാനദണ്ഡത്തിലോ, കൊവിഡുമായി ബന്ധപ്പെട്ട ഉത്തരവുകളിലോ ഇല്ലെന്ന് വ്യക്തമാക്കുകയാണ് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി. ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം, 2015 ല്‍ കേന്ദ്രം അംഗീകരിച്ച മാനദണ്ഡ പ്രകാരം ദുരന്തത്തില്‍ മരിക്കുന്ന വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ ഇതു കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്കും ബാധകമാണെന്നു കാണിച്ച് 2020 മാര്‍ച്ച് 14 ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തരവ് ഇറക്കിയ കേന്ദ്ര സര്‍ക്കാര്‍ അതേ സമയം തന്നെ ഉത്തരവ് തിരുത്തി കോവിഡ് മരണങ്ങളെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

കൊവിഡ് മരണങ്ങള്‍ക്ക് ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള സഹായധനമായി 4 ലക്ഷം രൂപ വീതം അനുവദിക്കണമെന്ന് നേരത്തെ എഎം ആരിഫ് എംപിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ജനങ്ങളുടെ അനുകൂല നിലപാട് സ്വീകരിച്ച് സഹായം ലഭ്യമാക്കമെന്നുമായിരുന്നു ആരിഫ് എം പി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുന്നോട്ട് വച്ച് ആവശ്യം.

Next Story

Popular Stories