Top

പാലാരിവട്ടം പാലം പണിത കമ്പനിക്ക് 118 കോടി രൂപയുടെ കരാര്‍ നല്‍കി; തെറ്റില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: പാളയം കണ്ണിമേറ ചന്തയുടെ പുനര്‍നിര്‍മ്മാണ ചുതല പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനിക്ക്. 118 കോടി രൂപയുടെ പദ്ധതിയാണിത്. കമ്പനി നിര്‍മ്മിച്ച പാലാരിവട്ടം പാലം പൊളിക്കല്‍ സര്‍ക്കാര്‍ ആരംഭിച്ചപ്പോള്‍ തന്നെയാണ് ഈ നടപടിയും. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാളയം ചന്ത ആധുനിക രീതിയില്‍ നവീകരിക്കുന്നത്. മൂന്ന് കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തപ്പോള്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത് ഈ കമ്പനിയാണ്. കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ സര്‍ക്കാരിന്റെ ഉപദേശം തേടിയിരുന്നു. ടെന്‍ഡര്‍ ലഭിച്ച […]

1 Oct 2020 11:06 PM GMT

പാലാരിവട്ടം പാലം പണിത കമ്പനിക്ക് 118 കോടി രൂപയുടെ കരാര്‍ നല്‍കി; തെറ്റില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം
X

തിരുവനന്തപുരം: പാളയം കണ്ണിമേറ ചന്തയുടെ പുനര്‍നിര്‍മ്മാണ ചുതല പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനിക്ക്. 118 കോടി രൂപയുടെ പദ്ധതിയാണിത്. കമ്പനി നിര്‍മ്മിച്ച പാലാരിവട്ടം പാലം പൊളിക്കല്‍ സര്‍ക്കാര്‍ ആരംഭിച്ചപ്പോള്‍ തന്നെയാണ് ഈ നടപടിയും. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാളയം ചന്ത ആധുനിക രീതിയില്‍ നവീകരിക്കുന്നത്.

മൂന്ന് കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തപ്പോള്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത് ഈ കമ്പനിയാണ്. കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ സര്‍ക്കാരിന്റെ ഉപദേശം തേടിയിരുന്നു. ടെന്‍ഡര്‍ ലഭിച്ച കമ്പനിക്ക് തന്നെ കരാര്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.

ഇതേ തുടര്‍ന്ന് നവീകരണ പ്രവര്‍ത്തിയുടെ കരാര്‍ ഇൗ കമ്പനിക്ക് നല്‍കിയത്. നിയമപരമായി ടെന്‍ഡറില്‍ പങ്കെ
ടുത്ത് നേടിയ കരാറില്‍ നിന്ന് കമ്പനിയെ ഒഴിവാക്കാനാവില്ലെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചെങ്കിലും ഈ കമ്പനിയെ കരിമ്പട്ടികയില്‍ പെ
ടുത്തിയിട്ടില്ല.

തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വലിയ മേല്‍പ്പാലമായ കഴക്കൂട്ടത്തെ മേല്‍പ്പാലം നിര്‍മ്മിക്കുന്നതും ഇതേ കമ്പനിയാണ്. ഈ കമ്പനിക്ക് കരാര്‍ നല്‍കരുതെന്ന് പാളയം മാര്‍ക്കറ്റ് തൊഴിലുമടമ അസോസിയേഷവനും സിപിഐഎം നേതാക്കളും രംഗതെത്തിയിരുന്നു.

Next Story