Top

കേരളത്തിലെ ഇടതുവിജയം; അഭിനന്ദനങ്ങളുമായി അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേടിയ വന്‍വിജയത്തെ അഭിനന്ദിച്ച് അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. അന്താരാഷ്ട്ര മാധ്യമമായ പീപ്പിള്‍സ് ഡെസ്പാച്ചില്‍ വന്ന ലേഖനം ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചുകൊണ്ടാണ് മേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലെ ഇടതുമുന്നണിയെ അഭിനന്ദിച്ചത്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ വികസനക്ഷേമ പദ്ധതികളും കൊവിഡ് പ്രതിരോധനടപടികളും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായെന്ന് പീപ്പിള്‍സ് ഡെസ്പാച്ച് ലേഖനത്തില്‍ പറയുന്നു. രണ്ടു പ്രളയങ്ങളും നിപ്പ, കൊവിഡ് പ്രതിരോധത്തില്‍ ദേശീയഅന്തര്‍ദേശീയ ശ്രദ്ധ നേടാനും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന് സാധിച്ചെന്നും ലേഖനത്തില്‍ പറയുന്നു. […]

18 Dec 2020 4:08 AM GMT

കേരളത്തിലെ ഇടതുവിജയം; അഭിനന്ദനങ്ങളുമായി അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി
X

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേടിയ വന്‍വിജയത്തെ അഭിനന്ദിച്ച് അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. അന്താരാഷ്ട്ര മാധ്യമമായ പീപ്പിള്‍സ് ഡെസ്പാച്ചില്‍ വന്ന ലേഖനം ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചുകൊണ്ടാണ് മേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലെ ഇടതുമുന്നണിയെ അഭിനന്ദിച്ചത്.

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ വികസനക്ഷേമ പദ്ധതികളും കൊവിഡ് പ്രതിരോധനടപടികളും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായെന്ന് പീപ്പിള്‍സ് ഡെസ്പാച്ച് ലേഖനത്തില്‍ പറയുന്നു. രണ്ടു പ്രളയങ്ങളും നിപ്പ, കൊവിഡ് പ്രതിരോധത്തില്‍ ദേശീയഅന്തര്‍ദേശീയ ശ്രദ്ധ നേടാനും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന് സാധിച്ചെന്നും ലേഖനത്തില്‍ പറയുന്നു. വലതുപക്ഷ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും കൂട്ടായ ആക്രമണങ്ങള്‍ക്കിടെയാണ് ഇടതു വിജയമെന്നും ലേഖനം വ്യക്തമാക്കുന്നു. പുരോഗമന പക്ഷത്ത് നില്‍ക്കുന്ന ജനങ്ങള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വലിയ പിന്തുണയാണ് നല്‍കുന്നതെന്നും പീപ്പിള്‍സ് ഡെസ്പാച്ച് പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി തോമസ് ഐസക്കിന്റെയും ട്വീറ്റുകള്‍ സഹിതമാണ് പീപ്പിള്‍സ് ഡെസ്പാച്ച് ലേഖനം.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സെമി ഫൈനലെന്ന് വിശേഷിപ്പിച്ച തദ്ദേശതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയം നേടിയിരുന്നു.
90ലേറെ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. പ്രാഥമിക കണക്ക് വിശകലനം ചെയ്യുമ്പോള്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉറപ്പുണ്ടെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 91 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. യുഡിഎഫ് 47 സീറ്റും ബിജെപിയും പിസി ജോര്‍ജും ഓരോ സീറ്റും നേടി. ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സീറ്റുനില 93 ആയി കൂടി. യുഡിഎഫ് സീറ്റ് 45 ആയി കുറഞ്ഞു. ഇനി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ബാക്കി.

Next Story