കേരളത്തിലെ ഇടത് തരംഗം; അഭിനന്ദിച്ച് ക്യൂബയിലെയും ചൈനയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍; കൊവിഡ് പ്രതിസന്ധിയില്‍ സഹായിക്കാമെന്ന് ജര്‍മ്മനിയിലെ ഇടത് പാര്‍ട്ടിയും
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും മികച്ച വിജയം നേടിയ എല്‍ഡിഎഫ് സര്‍ക്കാരിന് വിദേശ രാജ്യങ്ങളില്‍ നിന്നും അഭിനന്ദനം. ചൈന, ക്യൂബ എന്നീ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒപ്പം ജര്‍മ്മനി, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഇടത് പാര്‍ട്ടികളും സര്‍ക്കാരിനെ അഭിനന്ദിച്ചു. ഡെ ലിങ്കെ എന്ന ജര്‍മ്മനിയിലെ പ്രമുഖ ഇടത് പക്ഷ പാര്‍ട്ടിയാണ് അഭിനന്ദനമറിയിച്ചത്. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിയിലുള്‍പ്പെടെ സഹായിക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറയുന്നു. മഹാമാരി സമയത്ത് […]

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും മികച്ച വിജയം നേടിയ എല്‍ഡിഎഫ് സര്‍ക്കാരിന് വിദേശ രാജ്യങ്ങളില്‍ നിന്നും അഭിനന്ദനം. ചൈന, ക്യൂബ എന്നീ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒപ്പം ജര്‍മ്മനി, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഇടത് പാര്‍ട്ടികളും സര്‍ക്കാരിനെ അഭിനന്ദിച്ചു.
ഡെ ലിങ്കെ എന്ന ജര്‍മ്മനിയിലെ പ്രമുഖ ഇടത് പക്ഷ പാര്‍ട്ടിയാണ് അഭിനന്ദനമറിയിച്ചത്. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിയിലുള്‍പ്പെടെ സഹായിക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറയുന്നു. മഹാമാരി സമയത്ത് ആരോഗ്യമേഖലയെ ശക്തിപ്പെടുത്തിയതാണ് എല്‍ഡിഎഫിന്റെ ഈ വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പാര്‍ട്ടി അയച്ച സന്ദേശത്തില്‍ പറയുന്നു.
‘ ക്യൂബയിലെയും ചൈനയിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നും ആശംസകള്‍ വന്നു. ജനത വിമുക്തി പെരുമണ്ണ എന്ന ശ്രീലങ്കയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഐക്യദാര്‍ഡ്യം അറിയിച്ചു,’ എംഎ ബേബി പറഞ്ഞു.
കഴിഞ്ഞ തവണത്തെ വിജയകരമായ ഇടത് നയങ്ങളുടെ ഫലമാണ് കേരളത്തില്‍ ഇടത് സര്‍ക്കാരിന് ലഭിച്ച രണ്ടാമത്തെ ടേം. പ്രത്യേകിച്ചും ഒരു പ്രതിസന്ധി ഘട്ടത്തിലെ മികച്ചതും സുസ്ഥിരവുമായ പരിഹാരങ്ങളും പൗരന്മാരുടെ വിശാലമായ പങ്കാളിത്തവും. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൊണ്ടു വന്ന മാര്‍ഗങ്ങള്‍ വിജയകരമായിരുന്നു,’ ഡി ലിങ്കെ പാര്‍ട്ടി എക്സിക്യൂട്ടീവ് അംഗമായ വള്‍ഫ് ഗാലെര്ട്ട് അയച്ച സന്ദേശത്തില്‍ പറയുന്നു.