‘അടിയന്തരാവസ്ഥ അറബിക്കടലില്‍’, ‘ഇന്ത്യ ഈസ് നോട്ട് ഇന്ദിര’…; ചുമരുകളില്‍ എഴുതാന്‍ ഇനി അബ്ദുള്‍ ഖാദറില്ല
അടിയന്തരാവസ്ഥ അറബിക്കടലില്‍, ഇന്ത്യ ഈസ് നോട്ട് ഇന്ദിര തുടങ്ങിയ വിപ്ലവ ചുമരെഴുത്തുകളുടെ അമരക്കാരന് നങ്ങരാത്ത് അബ്ദുള്‍ ഖാദര്‍ അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളും വീഴ്ചയിലുണ്ടായ പരിക്കുംമൂലം ചികിത്സയിലായിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ ആവശ്യപ്രകാരം പരിയാരം മെഡിക്കല്‍ കോളെജിന് കൈമാറി. കാദറിച്ച എന്ന വിളിപ്പേരിലായിരുന്നു അബ്ദുള്‍ഖാദര്‍ അറിയപ്പെട്ടിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് കരിവള്ളൂരിലെ ചുമരുകലില് കുമ്മായം കൊണ്ട് ഇന്ദിരാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതിന് ചുക്കാന്‍ പിടിച്ചിരുന്നത് നാട്ടുകാരുടെ ഈ കാദറിച്ചയായിരുന്നു. റോഡ്മാര്‍ഗം കടന്നുപോകുന്ന ഇന്ദിരാ ഗാന്ധിക്ക് കാണാന്‍ മാത്രം വലുപ്പത്തിലായിരുന്നു […]

അടിയന്തരാവസ്ഥ അറബിക്കടലില്‍, ഇന്ത്യ ഈസ് നോട്ട് ഇന്ദിര തുടങ്ങിയ വിപ്ലവ ചുമരെഴുത്തുകളുടെ അമരക്കാരന് നങ്ങരാത്ത് അബ്ദുള്‍ ഖാദര്‍ അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളും വീഴ്ചയിലുണ്ടായ പരിക്കുംമൂലം ചികിത്സയിലായിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ ആവശ്യപ്രകാരം പരിയാരം മെഡിക്കല്‍ കോളെജിന് കൈമാറി.
കാദറിച്ച എന്ന വിളിപ്പേരിലായിരുന്നു അബ്ദുള്‍ഖാദര്‍ അറിയപ്പെട്ടിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് കരിവള്ളൂരിലെ ചുമരുകലില് കുമ്മായം കൊണ്ട് ഇന്ദിരാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതിന് ചുക്കാന്‍ പിടിച്ചിരുന്നത് നാട്ടുകാരുടെ ഈ കാദറിച്ചയായിരുന്നു. റോഡ്മാര്‍ഗം കടന്നുപോകുന്ന ഇന്ദിരാ ഗാന്ധിക്ക് കാണാന്‍ മാത്രം വലുപ്പത്തിലായിരുന്നു പ്രധാനയിടങ്ങളിലെ ഭിത്തികളില്‍ മുദ്രാവാക്യങ്ങള്‍ എഴുതിചേര്‍ത്തത്. അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്ന് മലയാളത്തിലും ഇന്ത്യ ഈസ് നോട്ട് ഇന്ദിര എന്ന് ഇംഗ്ലീഷിലുമാണ് എഴുതിയിരുന്നത്.

പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ദേശീയപാതാ വികസനത്തിന് വേണ്ടി ഈ കെട്ടിടം പൊളിക്കേണ്ടി വന്നെങ്കിലും ചുവരെഴുത്ത് അവശേഷിച്ചു.
അടിയന്തരാവസ്ഥകാലത്ത് കമ്മ്യൂണിസ്റ്റ് വേട്ട സജീവമായപ്പോള്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്ന വാശിയാണ് ഈ ചുമരെഴുത്തുകള്‍ക്ക് പിന്നിലെന്ന് അബ്ദുള്‍ ഖാദര്‍ കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.