Top

‘മൗലവിക്ക് മാനേജറുടെ പ്രവേശനാനുമതിയുണ്ടായിരുന്നു’;വസീം ജാഫറിനെതിരായ വര്‍ഗീയ ആരോപണത്തില്‍ വഴിത്തിരിവ്

ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം കോച്ച് സ്ഥാനം രാജിവെച്ചതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫറിനെതിരായി ഉയര്‍ന്ന വര്‍ഗീയ ആരോപണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ടീമിലെ സ്പിന്നര്‍ ഇഖ്ബാല്‍ അബ്ദുള്ളയാണ് വിഷയത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വെള്ളിയാഴ്ച്ച ജുമുഅ നമസ്‌കാരം നിര്‍വ്വഹിക്കുന്നതിനായി മൗലവിയെ ക്ഷണിച്ചത് മാനേജറുടെ അനുവാദത്തോടെയായിരുന്നുവെന്ന് ഇക്ബാല്‍ അബ്ദുള്ള പറഞ്ഞു. നേരത്തെ മതപണ്ഡിതനെ (മൗലവി) ഡ്രസിംഗ് റൂമിലേക്ക് ക്ഷണിച്ചത് വസീം ജാഫറാണെന്ന് നേരത്തെ അധികൃതരില്‍ ചിലര്‍ ആരോപിച്ചിരുന്നു. വെളിപ്പെടുത്തല്‍ പ്രകാരം മൗലവിയെ ക്ഷണിച്ചത് ഇക്ബാല്‍ തന്നെയാണ്, കൂടാതെ […]

11 Feb 2021 11:56 PM GMT

‘മൗലവിക്ക് മാനേജറുടെ പ്രവേശനാനുമതിയുണ്ടായിരുന്നു’;വസീം ജാഫറിനെതിരായ വര്‍ഗീയ ആരോപണത്തില്‍ വഴിത്തിരിവ്
X

ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം കോച്ച് സ്ഥാനം രാജിവെച്ചതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫറിനെതിരായി ഉയര്‍ന്ന വര്‍ഗീയ ആരോപണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ടീമിലെ സ്പിന്നര്‍ ഇഖ്ബാല്‍ അബ്ദുള്ളയാണ് വിഷയത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വെള്ളിയാഴ്ച്ച ജുമുഅ നമസ്‌കാരം നിര്‍വ്വഹിക്കുന്നതിനായി മൗലവിയെ ക്ഷണിച്ചത് മാനേജറുടെ അനുവാദത്തോടെയായിരുന്നുവെന്ന് ഇക്ബാല്‍ അബ്ദുള്ള പറഞ്ഞു.

നേരത്തെ മതപണ്ഡിതനെ (മൗലവി) ഡ്രസിംഗ് റൂമിലേക്ക് ക്ഷണിച്ചത് വസീം ജാഫറാണെന്ന് നേരത്തെ അധികൃതരില്‍ ചിലര്‍ ആരോപിച്ചിരുന്നു. വെളിപ്പെടുത്തല്‍ പ്രകാരം മൗലവിയെ ക്ഷണിച്ചത് ഇക്ബാല്‍ തന്നെയാണ്, കൂടാതെ ഇക്കാര്യം മാനേജറായ നവനീദ് മിശ്രയുടെ അനുവാദത്തോട് കൂടിയായിരുന്നു. ഇതോടെ വസീം ജാഫറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരുകയാണ്.

”വെള്ളിയാഴ്ച്ച നമസ്‌കാരത്തിന് മത പണ്ഡിതനില്ലാതെ നിര്‍വ്വഹിക്കാന്‍ കഴിയില്ല. ഒരു മൗലവിയെ ഡ്രസിംഗ് റൂമിലേക്ക് വിളിക്കട്ടെയെന്ന് ഞാന്‍ ജാഫര്‍ ഭായിയോട് ചോദിച്ചു. എന്നാല്‍ ഇക്കാര്യം മാനേജറാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹത്തോട് അനുവാദം ചോദിക്കൂവെന്നും ജാഫര്‍ ഭായി പറഞ്ഞു. മാനേജറോട് ഞാന്‍ ഇക്കാര്യം ചോദിച്ചു. ‘പ്രാര്‍ത്ഥനയും മതവും പ്രധാനപ്പെട്ടതാണ്, നിങ്ങളത് ചെയ്‌തോളുവെന്ന്’ മാനേജര്‍ അനുവാദം നല്‍കി. അന്ന് 3.40 ഓടെ പ്രാക്ടീസിന് ശേഷം ഞങ്ങള്‍ നമസ്‌കാരം നിര്‍വ്വഹിച്ചു.”

ഇക്ബാല്‍ അബ്ദുള്ള

നേരത്തെ വസീം ജാഫറിന് പിന്തുണയുമായി ഇര്‍ഫാന്‍ പത്താനും അനില്‍ കുബ്ലെയും രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ വസീം ജാഫര്‍ നല്‍കിയ വിശദീകരണ ട്വീറ്റിനൊപ്പമായിരുന്നു പത്താന്റെ പിന്തുണ, വിഷയത്തില്‍ നീ ഇത്രയും വിശദീകരണം നല്‍കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമെന്നായിരുന്നു പത്താന്റെ പ്രതികരണം. വസീം ജാഫറിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുബ്ലെയം രംഗത്ത് വന്നിട്ടുണ്ട്.

‘നിനക്കൊപ്പമാണ് വസീം. നീ ശരിയായ കാര്യമാണ് ചെയ്തത്. സംഭവത്തില്‍ കളിക്കാര്‍ക്കാണ് നഷ്ടം, നിന്നെപ്പോലൊരു മികച്ച കോച്ചിനെ അവര്‍ക്ക് നഷ്ടപ്പെടുന്നത് ദൗര്‍ഭാഗ്യകരം തന്നെയാണ്.

അനില്‍ കുബ്ലെ

മുസ്ലിം നാമധാരികളായ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയെന്നും മുസ്ലിം പണ്ഡിതർക്ക് ക്രിക്കറ്റ് ടീം ക്യാംപിലേക്ക് ക്ഷണം നല്‍കിയെന്നുമായിരുന്നു ജാഫറിനെനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. എന്നാല്‍ ഇവയൊക്കെ വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

”ഇഖ്ബാല്‍ അബ്ദുള്ളയെ നായകനാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടുവെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇഖ്ബാലിനെ നായകനാക്കണണമെന്ന് എനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നില്ല. യുവ താരമായിരുന്ന ജെയ് ബിസ്ത നായകനാക്കണമെന്നായിരുന്നു എന്റെ പക്ഷം. സെലക്ടര്‍മാരാണ് ഇഖ്ബാലിന്റെ പരിചയ സമ്പത്തിനെ മുന്‍നിര്‍ത്തി നായകസ്ഥാനം നല്‍കാന്‍ ആവശ്യപ്പെട്ടത്. അതില്‍ ഞാനൊന്നും എതിര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ലെന്നത് സത്യം തന്നെ. ടീം സെലക്റ്ററായിരുന്ന റിസ്വാന്‍ ഷംഷാദും മറ്റു സെലക്റ്റര്‍മാര്‍ക്കുമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സ്വാധീനം.

മതപരമായ കാര്യങ്ങളെ ഉള്‍പ്പെടുത്തി വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ശ്രമം. മൗലവിമാരെ ഞാന്‍ ക്ഷണിച്ചിട്ടില്ല. അവര്‍ വന്നതാണ്. സാധാരണയായി പ്രാര്‍ത്ഥനയ്ക്ക് അനുവദിക്കുന്ന സമയം മാത്രമാണ് ഞാന്‍ അനുവദിച്ചത്. 10 മിനിറ്റ് മാത്രം. പരിശീലന സമയത്തിലും സമയക്രമത്തിലും യാതൊരു മാറ്റവും വരുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെയുള്ള ആരോപണങ്ങള്‍ തികച്ചും തെറ്റാണ്.”

വസീം ജാഫര്‍.

വിജയ് ഹസാരെ ട്രോഫിക്ക് ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് വസീം ജാഫര്‍ പരിശീലക സ്ഥാനം രാജിവെച്ച് പുറത്തുപോയത്. ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ബാഹ്യമായ ഇടപെടലുണ്ടാവുന്നുവെന്ന് ജാഫര്‍ ആരോപിച്ചിരുന്നു. ഇത്തരത്തിലുള്ള ഇടപെടലുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജാഫര്‍ വ്യക്തമാക്കി. പിന്നാലെ രാജി സമര്‍പ്പിക്കുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ജാഫര്‍. അവസാന കാലത്ത് പ്രതിഫലം വാങ്ങാതെ ടീമിന് വേണ്ടി കളിച്ച വാര്‍ത്തകളില്‍ ഇടംനേടുകയും ചെയ്തിരുന്നു.

Next Story

Popular Stories