‘അംബേദ്കറിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’; ഓര്‍മ്മ ദിവസം അംബേദ്കറിന് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി
അംബേദ്കറിന്റെ ഓര്‍മ്മദിവസമായ ഇന്ന് ദേശീയോദ്ഗ്രഥനത്തിന് അദ്ദേഹം നല്കിയ സംഭാവനകളെ സ്മരിക്കുന്നതായും അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.

ഭരണഘടനാശില്‍പ്പി ഡോ ബാബാസാഹേബ് അംബേദ്കറിന് അദ്ദേഹത്തിന്റെ 64-ാം ചരമവാര്‍ഷികദിനത്തില്‍ ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെക്കുറിച്ച് അംബേദ്കര്‍ കണ്ട സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. അംബേദ്കറിന്റെ ആശയങ്ങളും ആദര്‍ശങ്ങളും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തുടര്‍ന്നും ശക്തിപകര്ന്നുകൊണ്ടേയിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അംബേദ്കറിന്റെ പാതപിന്തുടര്‍ന്നുകൊണ്ട് ദരിദ്രവിഭാഗങ്ങളുടെ ക്ഷേമത്തിനായി മോദി സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിവരികയാണെന്ന് അംബേദ്കറിനെ ഓര്‍മ്മിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. ഹിന്ദിയിലെഴുതിയ ഒരു ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അംബേദ്കറിന്റെ ഓര്‍മ്മദിവസമായ ഇന്ന് ദേശീയോദ്ഗ്രഥനത്തിന് അദ്ദേഹം നല്കിയ സംഭാവനകളെ സ്മരിക്കുന്നതായും അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തുനിന്നും എല്ലാത്തരം വിവേചനവും നീക്കാനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ദളിത് സമുദായത്തിന്റെ കരുത്തുറ്റ നേതാവും ഭരണഘടനാശില്‍പ്പിയും നിയമപണ്ഡിതനും സാമ്പത്തികവിദഗ്ധനുമായിരുന്ന അംബേദ്കര്‍ 1956 ഡിസംബര്‍ 6നാണ് അന്തരിച്ചത്.