‘എന്തൊക്കെ ആയിരുന്നു, ലോകത്തിന്റെ വാക്സിന് ഹബ്ബ്.. മോഡിയുടെ കുന്തം.. കുടചക്രം.. അവസാനം വല്ലോരും വന്ന് സഹായിക്കുന്ന ഗതികേട് ആയി’; വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പൊങ്കാല
രാജ്യത്തെ ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായത്തെ മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമെന്ന് വിശേഷിപ്പിച്ച് കേന്ദ്രസഹ മന്ത്രി വി മുരളീധരന്. കൊവിഡ് ഒന്നാം തരംഗത്തില്‍ പകച്ചുപോയ വികസിത രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്കിയ സഹായത്തിനുള്ള പ്രത്യുപകാരമാണ് വിദേശരാജ്യങ്ങള്‍ തിരിച്ചു നല്‍കുന്നതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിനെ പ്രശംസിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലെ വി മുരളീധരന്റെ പരാമര്‍ശം. പോയവര്‍ഷം മഹാമാരിയില്‍ ഉഴറിയ അമേരിക്കയും ബ്രിട്ടണുമടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യയാണ് മരുന്നും മറ്റ് സേവനങ്ങളും എത്തിച്ച് നല്‍കിയത്. മഹാമാരിക്കെതിരായ […]

രാജ്യത്തെ ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായത്തെ മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമെന്ന് വിശേഷിപ്പിച്ച് കേന്ദ്രസഹ മന്ത്രി വി മുരളീധരന്. കൊവിഡ് ഒന്നാം തരംഗത്തില്‍ പകച്ചുപോയ വികസിത രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്കിയ സഹായത്തിനുള്ള പ്രത്യുപകാരമാണ് വിദേശരാജ്യങ്ങള്‍ തിരിച്ചു നല്‍കുന്നതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിനെ പ്രശംസിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലെ വി മുരളീധരന്റെ പരാമര്‍ശം.
പോയവര്‍ഷം മഹാമാരിയില്‍ ഉഴറിയ അമേരിക്കയും ബ്രിട്ടണുമടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യയാണ് മരുന്നും മറ്റ് സേവനങ്ങളും എത്തിച്ച് നല്‍കിയത്. മഹാമാരിക്കെതിരായ പോരാട്ടം ആഗോളസമൂഹം ഒറ്റക്കെട്ടായി നടത്തേണ്ടതാണെന്നാണെന്നാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം. ആ നയത്തിനുള്ള അംഗീകാരമാണ് ഇപ്പോള്‍ പറന്നെത്തുന്ന സഹായങ്ങള്‍. വിമര്‍ശകര്‍ പോലും അത് അംഗീകരിക്കുമെന്നും കേന്ദ്രമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നു.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ തിരിച്ചും സഹായിക്കേണ്ടതുണ്ട്’, യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
പ്രസിഡന്റിന്റെ പ്രസ്താവന വന്ന് മണിക്കൂറികള്‍ക്കുള്ളില്‍ എയര്‍ ഇന്ത്യ അ 102 വിമാനം 5000 കിലോ ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്സുമായി ന്യൂയോര്‍ക്കിലെ ജെഎഫ്കെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
15 മണിക്കൂറില്‍ വിമാനം ഡല്‍ഹിയിലിറങ്ങും..
സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്നും ന്യൂആര്‍ക്കില്‍ നിന്നും ഇന്ത്യക്കുള്ള സഹായവുമായി പറക്കാന്‍ വിമാനങ്ങള്‍ തയാറെടുക്കുകയാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു…
വാക്സീന് നിര്‍മാണ സാമഗ്രികളുടെ കയറ്റുമതിക്കുള്ള നിരോധനം ബൈഡന് സര്‍ക്കാര്‍ നീക്കിയതും ഇന്ത്യന്‍ നയതന്ത്രത്തിന്റെ വിജയമായി വിലയിരുത്തപ്പെടുന്നത് അഭിമാനകരമാണ്….
വാക്സീന് ഉല്‍പ്പാദനം കൂട്ടാന്‍ ഈ തീരുമാനം നമ്മെ സഹായിക്കും.
ഇന്ത്യയ്ക്ക് ഫൈസര്‍ വാക്സീന് തന്നെ എത്തിച്ചു നല്‍കുന്നതിനെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് ഉപദേശകനും ലോകം ബഹുമാനിക്കുന്ന പൊതുജനാരോഗ്യവിദഗ്ധനുമായ ഡോ. ആന്റണി ഫൗച്ചി പറഞ്ഞതും പ്രതീക്ഷയേകുന്നതാണ്…
ബ്രിട്ടന്റെ ഉറ്റസുഹൃത്തായ ഇന്ത്യയ്ക്ക് എല്ലാ സഹായവും ഉണ്ടാവുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വ്യക്തമാക്കിക്കഴിഞ്ഞു..
ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളുമാണ് യുകെ എത്തിക്കുകയെന്ന് ആആഇ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിസന്ധിഘട്ടത്തില്‍ ‘യൂറോപ്പും ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി എത്തിക്കഴിഞ്ഞു..
കോവിഡ് ഒന്നാം തരംഗത്തില്‍ പകച്ചുപോയ ഈ വികസിത രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്കിയ സഹായത്തിനുള്ള പ്രത്യുപകാരമാണ് ഇപ്പോള്‍ നമുക്ക് ലഭിക്കുന്നത്.
‘ലോകാസമസ്താ സുഖിനോ ഭവന്തു’ എന്ന ഭാരതീയ തത്വശാസ്ത്രത്തില്‍ ഉറച്ചു നിന്നാണ് പോയവര്‍ഷം മഹാമാരിയില്‍ ഉഴറിയ അമേരിക്കയും ബ്രിട്ടണുമടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യ മരുന്നും മറ്റ് സേവനങ്ങളും എത്തിച്ച് നല്‍കിയത്.
ഇന്ത്യന്‍ കരുതല്‍ അറിയാത്ത ഭൂഖണ്ഡങ്ങളില്ലായിരുന്നു എന്നു തന്നെ പറയാം..
മഹാമാരിക്കെതിരായ പോരാട്ടം ആഗോളസമൂഹം ഒറ്റക്കെട്ടായി നടത്തേണ്ടതാണ് എന്നാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം.
ആ നയത്തിനുള്ള അംഗീകാരമാണ് ഇപ്പോള്‍ പറന്നെത്തുന്ന സഹായങ്ങളെന്ന് വിമര്‍ശകര്‍ പോലും അംഗീകരിക്കും….
"പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ തിരിച്ചും സഹായിക്കേണ്ടതുണ്ട്", യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ…
Posted by V Muraleedharan on Sunday, 25 April 2021
എന്നാല്‍ കമന്റ് ബോക്സില്‍ പോസ്റ്റിന് മറുപടിയായി കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമുണ്ടായിട്ടും, ഈ സ്ഥിതിയിലേക്ക് ഇന്ത്യ എത്തും എന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സാഹചര്യം നേരിടാനുള്ള മുന്നോരുക്കങ്ങള്‍ നടത്താതിരുന്ന കേന്ദ്രസര്‍ക്കാരിന് വിദേശസഹായത്തിന്റെ ക്രഡിറ്റ് നല്കാന് നാണമില്ലേ എന്നടക്കം കടുത്ത വിമര്‍ശനമാണ് കമന്റുകളില്‍ നിറയുന്നത്. ഓക്സിജന്‍ പ്ലാന്റുകള്‍ തയ്യാറാക്കുന്നതിന് പകരം അമ്പലവും പ്രതിമയും പണിത കേന്ദ്രസര്‍ക്കാരാണ് ഓക്സിജന്‍ കിട്ടാതെ ജനങ്ങള്‍ മരിക്കുന്നതിന് ഉത്തരവാദിയെന്നും കമന്റുകള്‍ പറയുന്നു.
Also Read: ‘ഒരു ഭാഗത്ത് ബിജെപി സര്‍ക്കാരും മറുവശത്ത് മനുഷ്യരും’; കേരളം ഇന്ത്യക്ക് പ്രചോദനമെന്ന് പി രാജീവ്


പ്രളയ സമയത്ത് കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത സഹായം വേണ്ടെന്ന് പ്രഖ്യാപിച്ച, രാജ്യത്തിന് നാണക്കേടാണെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാരിന് ഇപ്പോള്‍ വിദേശ സഹായം സ്വീകരിക്കാന്‍ നാണക്കേടില്ലേ എന്നും പ്രതികരണങ്ങളുണ്ട്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് സൗജന്യ വാക്സിന് ലഭിക്കുമ്പോള്‍ സ്വന്തം രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ നയത്തെ ജോ ബൈഡനടക്കമുള്ള ലോക നേതാക്കള്‍ കാണുന്നുണ്ടെന്നും കമന്റ് ബോക്സില്‍ വിമര്‍ശനങ്ങളുയരുന്നു.


Also Read: കൊവിഡ് 19: മുൻനിര പോരാളികൾക്ക് ക്ഷീണമകറ്റാൻ 12 ആഡംബര വാനുകൾ നൽകി മുംബൈ വ്യവസായി
കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രാജ്യം കടുത്ത ഓക്സിജന്‍ ക്ഷാമത്തിലേക്ക് പോകവെയാണ് അമേരിക്ക, ബ്രിട്ടന്, സിംഗപൂര്‍, റഷ്യ, ചൈന തുടങ്ങിയ വികസിത രാജ്യങ്ങള്‍ സഹായ ഹസ്തവുമായി മുന്നോട്ടെത്തിയത്. ബ്രിട്ടന് ഇന്ത്യയിലേക്ക് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും അടങ്ങുന്ന 600 മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കുമെന്ന് വാഗ്ദാനം നല്കിയപ്പോള് വാക്സിന് നിര്‍മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളും മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യക്ക് നല്‍കുമെന്നാണ് യുഎസ് അറിയിച്ചത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് നിര്‍മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളാണ് അമേരിക്ക നല്‍കുക. റാപ്പിഡ് ഡയഗനോസ്റ്റിക് ടെസ്റ്റ് കിറ്റുകളും വെന്റിലേറ്ററുകളും പിപിഇ കിറ്റുകളും ഇന്ത്യക്ക് നല്‍കുമെന്നും യുഎസ അറിയിച്ചിരുന്നു.
രാജ്യത്ത് ഓക്സിജന്‍ ലഭ്യമല്ലാത്ത ഗുരുതര സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി റഷ്യയും സിംഗപൂരും ചൈനയും രംഗത്തെത്തിയിരുന്നു. ഓക്സിജനും കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റംഡെസിവിറും നല്കാന് തയ്യാറാണെന്ന് റഷ്യ അറിയിച്ചു.
ആഴ്ചയില്‍ നാലുലക്ഷം വരെ റംഡെസിവിര്‍ ഡോസ് നല്‍കാമെന്നാണ് റഷ്യ അറിയിച്ചിട്ടുള്ളത്. കപ്പല്‍ വഴി റഷ്യയില്‍ നിന്ന് ഓക്സിജന്‍ എത്തിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇന്ത്യയിലെ കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിനായി അവശ്യസഹായങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാണെന്ന് ചൈനയും അറിയിച്ചു. നിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപൂര്‍,എന്നിവിടങ്ങളില്‍ നിന്നും ഓക്സിജന്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. അതേസമയം ചൈനയില്‍ നിന്നും ഇവ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.