
അഫ്ഗാന് ഏക പെണ് യോദ്ധാവായിരുന്ന കമാന്‍ഡര്‍ കാഫ്റ്റര് എന്നറിയപ്പെട്ടുരുന്ന ബീബി ആയിഷ താലിബാന് കീഴടങ്ങിയതായി താലിബാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം താലിബാന് വാദം കമാന്‍ഡര്‍ കാഫ്റ്റര് ടെലിഫോണിലൂടെ നിഷേധിച്ചതായി പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കാഫ്റ്ററിന്റെ മൂന്ന് മക്കളില്‍ ഒരാളും റിപ്പോര്‍ട്ടുകളെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. തന്റെ അമ്മ രോഗം ബാധിച്ച് കിടക്കയിലാണ്. അവര്‍ താലിബാനു കീഴടങ്ങിയിട്ടില്ല. ഇനി താലിബാനോട് പോരാടില്ലെന്നും സ്വയരക്ഷയ്ക്കുള്ള ആയുധങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും മകനായ റാസ് മുഹമ്മദ് പറഞ്ഞു.
താഴ്വരയിലെ ചില ഗ്രാമങ്ങളില്‍ താലിബാന് ആക്രമണം നടത്തിയതായി കമാന്‍ഡര്‍ കാഫ്റ്ററിന്റെ അടുത്തബന്ധുവായ ഖാസ് ഹവാസ് ഖാന് ഏജന്‍സിയോട് പ്രതികരിച്ചിരുന്നു. കാഫ്റ്ററിന്റെ കൂട്ടാളികളില്‍ ചിലര്‍ കീഴടങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ പിന്തുണ പോലുമില്ലാത്ത സാഹചര്യത്തില്‍ കീഴടങ്ങല്‍ മാത്രമായിരുന്നു വഴിയെന്നും അല്ലാത്തപക്ഷം അവര്‍ കൊല്ലപ്പെടുമായിരുന്നുവെന്നും ഖാസി പറഞ്ഞു. 120-ഓളം താലിബാന് തീവ്രവാദികളാണ് താഴ്വരയിലേക്കെത്തിയത്. അവരെ പ്രതിരോധിക്കുന്നത് ശ്രമകരമായിരുന്നു. ഇപ്പോള്‍ പ്ര ദേശം താലിബാന്റെ കീഴിലാണെന്നും ഖാസി വ്യക്തമാക്കി.
അഫ്ഗാന്-സോവിയറ്റ് യൂണിയന് യുദ്ധചരിത്രത്തില്‍ ഉയര്‍ന്നു കേട്ട പേരായിരുന്നു അഫ്ഗാന് പോരാളിയായ ബീബി ആയിഷയുടേത്.
യുദ്ധക്കളത്തില്‍ ഏറെ ഉര്‍ജ്ജസ്വലയായി ഒരു പ്രാവിനെ പോലെ പറന്ന് യുദ്ധംചെയ്തിരുന്ന അവരെ കാഫ്റ്റര് കമാന്‍ഡര്‍ എന്നാണ് വിളിക്കുന്നത്.
യുദ്ധത്തിന് ശേഷവും വടക്കന്‍ അഫ്ഗാനിലെ നിയന്ത്രണമേഖലയില്‍ നിന്നുകൊണ്ട് താലിബാനെതിരേയും യുഎസ് പിന്തുണയുള്ള കേന്ദ്രസര്‍ക്കാരിനെതിരേയും സ്വന്തം ബന്ധുക്കള്‍ക്കെതിരേയും കാലങ്ങളോളം പോരാട്ടം നയിച്ചവരായിരുന്നു ബീബി ആയിഷ.