സുപ്രീംകോടതി ജഡ്ജി നേരിട്ട് ഇടപെട്ടു; മുനവര്‍ ഫാറുഖി ജയില്‍ മോചിതനായി
സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറുഖി ജയില്‍ മോചിതനായി. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് ജയില്‍ മോചിതനായത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ഇന്‍ഡോറിലെ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റിലെ ബന്ധപ്പെട്ട ശേഷമാണ് മോചനം ലഭിച്ചത്. വെള്ളിയാഴ്ച്ചയായിരുന്നു മുനവറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഉത്തരവിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടി മധ്യപ്രദേശ് പൊലീസ് ജയില്‍ മോചനം വൈകിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ജഡ്ജി നേരിട്ട് ഇന്‍ഡോറിലെ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റിനെ ടെലഫോണില്‍ ബന്ധപ്പെടുകയും സുപ്രീം കോടതി നിര്‍ദേശം നടപ്പിലാക്കാന്‍ […]

സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറുഖി ജയില്‍ മോചിതനായി. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് ജയില്‍ മോചിതനായത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ഇന്‍ഡോറിലെ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റിലെ ബന്ധപ്പെട്ട ശേഷമാണ് മോചനം ലഭിച്ചത്.
വെള്ളിയാഴ്ച്ചയായിരുന്നു മുനവറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഉത്തരവിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടി മധ്യപ്രദേശ് പൊലീസ് ജയില്‍ മോചനം വൈകിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് സുപ്രീംകോടതി ജഡ്ജി നേരിട്ട് ഇന്‍ഡോറിലെ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റിനെ ടെലഫോണില്‍ ബന്ധപ്പെടുകയും സുപ്രീം കോടതി നിര്‍ദേശം നടപ്പിലാക്കാന്‍ വാക്കാല്‍ നിര്‍ദേശിക്കുകയുമായിരുന്നു. ബിജെപി എംഎല്‍എയുടെ മകന്റെ പരാതിയിലായിരുന്നു മുനവര്‍ ഫാറുഖിക്കെതിരെ കേസെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരേയും ഹിന്ദു ദൈവങ്ങള്‍ക്കെതിരെ വൃത്തികെട്ടതും നീചവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു പരാതി. ജനുവരി ഒന്നിന് ഇന്‍ഡോറിലെ 56 ദുകാന്‍ മേഖലയിലെ കഫേയില്‍ വച്ചു നടന്ന ചടങ്ങിലായിരുന്നു സംഭവം.
പിന്നാലെ മുന്വര് ഫാറുഖിനെ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സാഹോദര്യവും ഐക്യവും വളര്‍ത്തേണ്ടത് ഓരോ പൗരന്റേയും ഭരണഘടനാപരമായ കടമയാണെന്ന് പറഞ്ഞായിരുന്നു നേരത്തെ ഫാറുഖിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഫാറുഖി കുറ്റം ചെയ്തിട്ടില്ലെന്നതിന് തെളിവുകള്‍ ഒന്നുമില്ലെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതി പറഞ്ഞിരുന്നു.
ഫാറൂഖിക്ക് പുറമേ, എഡ് വിന് ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നളിന്‍ യാദവ് എന്നിവരെയാണ് സെക്ഷന്‍ 295 എ, 298, 269, 188, 34 എ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തത്.
ഫാറൂഖിക്ക് പിന്തുണയുമായി പ്രമുഖ സ്റ്റാന്‍ഡ് അപ് കൊമേഡിയന്മാരായ വീര്‍ ദാസ്, വരുണ്‍ ഗ്രോവര്‍, കനീസ് സുര്‍ഖ, അഗ്രിമ ജോഷ്വ, രാഹുല്‍ സുബ്രഹ്മണ്യന്, രോഹന് ജോഷി, എന്നിവര്‍ രംഗത്തെത്തിയിരുന്നു.
ഹിന്ദു ദൈവങ്ങള്‍ക്കെതിരെ ഫാറൂഖി നിരന്തരം അധിക്ഷേപം നടത്തുന്നു എന്നായിരുന്നു പരാതി. ഫാറൂഖിയുടെ പരിപാടിയെ കുറിച്ച് അറിഞ്ഞ് താനും ടിക്കറ്റ് എടുത്തിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ അദ്ദേഹം ഹിന്ദു ദൈവങ്ങളേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അധിക്ഷേപിച്ചു. എന്നായിരുന്നു ഫാറൂഖിയുടെ അറസ്റ്റിന് ശേഷം പരാതിക്കാരന് പ്രതികരിച്ചത്.