Top

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് കേസ്; സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറുഖിക്ക് ഇടക്കാല ജാമ്യം

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് കേസില്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറുഖിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഇത് സംബന്ധിച്ച് കോടതി മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടീസ് കൈമാറുകയും ചെയ്തു. സംഭവത്തില്‍ മുനവര്‍ ഫാറുഖിക്ക് നേരത്തെ മൂന്ന് തവണ ജാമ്യം നിഷേധിച്ചിരുന്നു. ജനുവരി 28 ന് ജാമ്യം നല്‍കാന്‍ മധ്യപ്രദേശ് ഹൈക്കോടതിയും വിസമ്മതിച്ചിരുന്നു. ബിജെപി എംഎല്‍എയുടെ മകന്റെ പരാതിയിലായിരുന്നു മുനവര്‍ ഫാറുഖിക്കെതിരെ കേസെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരേയും ഹിന്ദു ദൈവങ്ങള്‍ക്കെതിരെ വൃത്തികെട്ടതും നീചവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു പരാതി. […]

5 Feb 2021 1:35 AM GMT

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് കേസ്; സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറുഖിക്ക് ഇടക്കാല ജാമ്യം
X

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് കേസില്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറുഖിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഇത് സംബന്ധിച്ച് കോടതി മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടീസ് കൈമാറുകയും ചെയ്തു.

സംഭവത്തില്‍ മുനവര്‍ ഫാറുഖിക്ക് നേരത്തെ മൂന്ന് തവണ ജാമ്യം നിഷേധിച്ചിരുന്നു. ജനുവരി 28 ന് ജാമ്യം നല്‍കാന്‍ മധ്യപ്രദേശ് ഹൈക്കോടതിയും വിസമ്മതിച്ചിരുന്നു. ബിജെപി എംഎല്‍എയുടെ മകന്റെ പരാതിയിലായിരുന്നു മുനവര്‍ ഫാറുഖിക്കെതിരെ കേസെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരേയും ഹിന്ദു ദൈവങ്ങള്‍ക്കെതിരെ വൃത്തികെട്ടതും നീചവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു പരാതി. ജനുവരി ഒന്നിന് ഇന്‍ഡോറിലെ 56 ദുകാന്‍ മേഖലയിലെ കഫേയില്‍ വച്ചു നടന്ന ചടങ്ങിലായിരുന്നു സംഭവം.

പിന്നാലെ മുന്‍വര്‍ ഫാറുഖിനെ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സാഹോദര്യവും ഐക്യവും വളര്‍ത്തേണ്ടത് ഓരോ പൗരന്റേയും ഭരണഘടനാപരമായ കടമയാണെന്ന് പറഞ്ഞായിരുന്നു നേരത്തെ ഫാറുഖിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഫാറുഖി കുറ്റം ചെയ്തിട്ടില്ലെന്നതിന് തെളിവുകള്‍ ഒന്നുമില്ലെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതി പറഞ്ഞിരുന്നു.

ഫാറൂഖിക്ക് പുറമേ, എഡ് വിന്‍ ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നളിന്‍ യാദവ് എന്നിവരെയാണ് സെക്ഷന്‍ 295 എ, 298, 269, 188, 34 എ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തത്.
ഫാറൂഖിക്ക് പിന്തുണയുമായി പ്രമുഖ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍മാരായ വീര്‍ ദാസ്, വരുണ്‍ ഗ്രോവര്‍, കനീസ് സുര്‍ഖ, അഗ്രിമ ജോഷ്വ, രാഹുല്‍ സുബ്രഹ്മണ്യന്‍, രോഹന്‍ ജോഷി, എന്നിവര്‍ രംഗത്തെത്തിയിരുന്നു.

ഹിന്ദു ദൈവങ്ങള്‍ക്കെതിരെ ഫാറൂഖി നിരന്തരം അധിക്ഷേപം നടത്തുന്നു എന്നായിരുന്നു പരാതി. ഫാറൂഖിയുടെ പരിപാടിയെ കുറിച്ച് അറിഞ്ഞ് താനും ടിക്കറ്റ് എടുത്തിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ അദ്ദേഹം ഹിന്ദു ദൈവങ്ങളേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അധിക്ഷേപിച്ചു. എന്നായിരുന്നു ഫാറൂഖിയുടെ അറസ്റ്റിന് ശേഷം പരാതിക്കാരന്‍ പ്രതികരിച്ചത്.

Next Story

Popular Stories