Top

”സ്വകാര്യ ജെറ്റില്‍ ഇന്ത്യയിലേക്കു വരൂ… ഇവിടെ തെരുവില്‍ കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങള്‍ കാണൂ” ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മൈക്കല്‍ സ്‌ളേറ്റര്‍, ഇന്ത്യക്ക് വലിയ നാണക്കേട്

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തടവു ശിക്ഷ നല്‍കുമെന്നുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യയില്‍ നിന്നു വരുന്ന ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കുള്‍പ്പടെയുള്ളവയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനു പുറമേ ഇന്ത്യയില്‍ നിന്നു മറ്റു രാജ്യങ്ങളില്‍ എത്തിയ ശേഷം അവിടെ നിന്ന് ഓസ്‌ട്രേലിയയിലേക്കു കടക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷംവരെ തടവ് ശിക്ഷ നല്‍കുമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതോടെ വെട്ടിലായത് ഐ.പി.എല്ലിനായി ഇന്ത്യയില്‍ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ താരങ്ങളും പരിശീലകരും […]

6 May 2021 4:49 AM GMT

”സ്വകാര്യ ജെറ്റില്‍ ഇന്ത്യയിലേക്കു വരൂ… ഇവിടെ തെരുവില്‍ കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങള്‍ കാണൂ” ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മൈക്കല്‍ സ്‌ളേറ്റര്‍, ഇന്ത്യക്ക് വലിയ നാണക്കേട്
X

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തടവു ശിക്ഷ നല്‍കുമെന്നുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ഇന്ത്യയില്‍ നിന്നു വരുന്ന ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കുള്‍പ്പടെയുള്ളവയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനു പുറമേ ഇന്ത്യയില്‍ നിന്നു മറ്റു രാജ്യങ്ങളില്‍ എത്തിയ ശേഷം അവിടെ നിന്ന് ഓസ്‌ട്രേലിയയിലേക്കു കടക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷംവരെ തടവ് ശിക്ഷ നല്‍കുമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഇതോടെ വെട്ടിലായത് ഐ.പി.എല്ലിനായി ഇന്ത്യയില്‍ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ താരങ്ങളും പരിശീലകരും കമന്റേറ്റര്‍മാരുമടങ്ങിയ സംഘമാണ്. കോവിഡ് പശ്ചാത്തലത്തില്‍ ഐ.പി.എല്‍. നിര്‍ത്തിവച്ചതോടെ ഇവര്‍ക്ക് നാട്ടിലേക്കു മടങ്ങനാകാത്ത അവസ്ഥയാണ്.

ക്രിക്കറ്റ് താരങ്ങള്‍ക്കായി പ്രത്യേക പരിഗണന നല്‍കില്ലെന്നും പ്രത്യേക വിമാനത്തിന് അനുമതി നല്‍കില്ലെന്നും ഓസീസ് പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെ മുന്‍താരങ്ങള്‍ അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.

ഇപ്പോള്‍ ഓസീസ് മുന്‍ താരവും പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ മൈക്കല്‍ സ്‌ളേറ്ററുടെ ട്വീറ്ററാണ് ചര്‍ച്ചയായിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ നിശിതമായി വിമര്‍ശിച്ചുള്ള ട്വീറ്റില്‍ ഇന്ത്യയിലെ സ്ഥിതിയും സ്‌ളേറ്റര്‍ പരാമര്‍ശിക്കുന്നു.

”മാനുഷികമായി തീരുമാനമെടുക്കേണ്ട ഒരു കാര്യത്തിലേക്ക് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. അദ്ദേഹത്തിനു വേണമെങ്കില്‍ തന്റെ സ്വകാര്യ ജെറ്റില്‍ ഇന്ത്യയിലേക്കു വരാം. ഇവിടെ വന്ന് തെരുവില്‍ കൂട്ടിയിട്ടിരിക്കുന്ന മൃതദേഹ കൂമ്പാരങ്ങള്‍ കാണാം. അങ്ങനെയെങ്കിലും ഇന്ത്യയില്‍ കുടുങ്ങിയിരിക്കുന്ന ഓസ്‌ട്രേലിയ പൗരന്മാരുടെ ആശങ്ക മനസിലാക്കട്ടെ”- എന്നായിരുന്നു സ്‌ളേറ്റര്‍ ട്വീറ്റ് ചെയ്തത്.

ഇപ്പോള്‍ സ്‌ളേറ്ററിന്റെ ഈ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം മുന്‍കൂട്ടി പ്രവചിക്കപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തിയെന്നു പ്രതിപക്ഷം ആരോപിക്കുന്നു.

Next Story

Popular Stories