Top

ആവേശപ്പോരില്‍ പെറുവിനെ വീഴ്ത്തി; കോപ്പാ ലൂസേഴ്‌സ് ഫൈനലില്‍ കൊളംബിയയ്ക്കു ജയം

കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം സ്ഥാനം കൊളംബിയയ്ക്ക്. ഇന്നു രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ പെറുവിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അവര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇരട്ടഗോളുകളുമായി തിളങ്ങിയ യുവതാരം ലൂയിസ് ഡയസാണ് അവരുടെ വിജയശില്‍പിയായത്. യുവാന്‍ ക്വഡ്രാഡോയാണ് അവരുടെ മറ്റൊരു ഗോള്‍ നേടിയത്. പെറുവിനായി യോഷിമിര്‍ യോട്യൂണ്‍, ലാപഡുള്ള എന്നിവരാണ് ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ യോട്യുണിലൂടെ പെറുവാണ് ആദ്യം ലീഡ് നേടിയത്. അത് നിലനിര്‍ത്തിയ അവര്‍ക്കെതിരേ ഒന്നാം പകുതിക്കു ശേഷം തകര്‍പ്പന്‍ പ്രകടനമാണ് […]

10 July 2021 1:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആവേശപ്പോരില്‍ പെറുവിനെ വീഴ്ത്തി; കോപ്പാ ലൂസേഴ്‌സ് ഫൈനലില്‍ കൊളംബിയയ്ക്കു ജയം
X

കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം സ്ഥാനം കൊളംബിയയ്ക്ക്. ഇന്നു രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ പെറുവിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അവര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.

ഇരട്ടഗോളുകളുമായി തിളങ്ങിയ യുവതാരം ലൂയിസ് ഡയസാണ് അവരുടെ വിജയശില്‍പിയായത്. യുവാന്‍ ക്വഡ്രാഡോയാണ് അവരുടെ മറ്റൊരു ഗോള്‍ നേടിയത്. പെറുവിനായി യോഷിമിര്‍ യോട്യൂണ്‍, ലാപഡുള്ള എന്നിവരാണ് ലക്ഷ്യം കണ്ടത്.

മത്സരത്തിന്റെ യോട്യുണിലൂടെ പെറുവാണ് ആദ്യം ലീഡ് നേടിയത്. അത് നിലനിര്‍ത്തിയ അവര്‍ക്കെതിരേ ഒന്നാം പകുതിക്കു ശേഷം തകര്‍പ്പന്‍ പ്രകടനമാണ് കൊളംബിയ പുറത്തെടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അവര്‍ സമനില ഗോള്‍ കണ്ടെത്തി.

49-ാം മിനിറ്റില്‍ തകര്‍പ്പനൊരു ഫ്രീകിക്കിലൂടെ ക്വഡ്രാഡോയാണ് അവരെ മുന്നിലെത്തിച്ചത്. ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത കൊളംബിയ അധികം വൈകാതെ തന്നെ ലീഡും നേടി. 66-ാം മിനിറ്റിലായിരുന്നു ഡയസിന്റെ ആദ്യഗോള്‍ വന്നത്. സ്വന്തംഹാഫില്‍ ഗോള്‍കീപ്പറില്‍ നിന്നു കിട്ടിയ പാസില്‍ നിന്നായിരുന്നു ഗോള്‍.

എന്നാല്‍ പെറു വിട്ടുനല്‍കാന്‍ തയാറായിരുന്നില്ല. പതറാതെ പൊരുതിയ അവര്‍ 82-ാം മിനിറ്റില്‍ ലാംപഡുള്ളയുടെ ഹെഡ്ഡര്‍ ഗോളിലൂടെ സ്‌കോര്‍ വീണ്ടും തുല്യതയിലാക്കി. പക്ഷേ മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയ ഡയസ് കൊളംബിയയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു.

Next Story

Popular Stories