Top

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ വാക്‌സിന്‍; വിദേശത്ത് പോകാനിരിക്കുന്നവര്‍ക്ക് മുന്‍ഗണന

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിനേഷന്‍ മുന്‍ഗണന പട്ടികയില്‍ അഞ്ച് വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച പുതിയ ഉത്തരവ് പുറത്ത്. ഉത്തരവനുസരിച്ച് സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന ലഭിക്കും. വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുന്‍ഗണന നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കി കോളേജുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. 18 മുതല്‍ 23 വയസ് വരെ പ്രായ പരിധി ഉള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന. ഇതിനുപുറമെ അഥിതി തൊഴിലാളികള്‍, മാനസിക വെല്ലുവിളി […]

6 July 2021 4:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ വാക്‌സിന്‍; വിദേശത്ത് പോകാനിരിക്കുന്നവര്‍ക്ക് മുന്‍ഗണന
X

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിനേഷന്‍ മുന്‍ഗണന പട്ടികയില്‍ അഞ്ച് വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച പുതിയ ഉത്തരവ് പുറത്ത്. ഉത്തരവനുസരിച്ച് സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന ലഭിക്കും.

വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുന്‍ഗണന നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കി കോളേജുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. 18 മുതല്‍ 23 വയസ് വരെ പ്രായ പരിധി ഉള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന.

ഇതിനുപുറമെ അഥിതി തൊഴിലാളികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ സ്വകാര്യ ബസ് ജീവനക്കാര്‍, ഇതുവരെ വാക്‌സിന്‍ ലഭിക്കാത്ത സെക്രട്ടറിയേറ്റിലെയും, നിയമസഭയിലെയും ജീവനക്കാര്‍ എന്നിവര്‍ക്കും മുന്‍ഗണന ക്രമത്തില്‍ വാക്‌സിന്‍ നല്‍കും.

അതേസമയം, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് യോഗം ചേര്‍ന്നത്. ജില്ലാ കളക്ടര്‍മാരും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്ത് നിലവിലെ അവസ്ഥയും ഇനി ചെയ്യേണ്ട കാര്യങ്ങളും വിലയിരുത്തി.

ടി.പി.ആര്‍. നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഈ ജില്ലകളെല്ലാം ടെസ്റ്റിംഗ് ടാര്‍ജറ്റ് കൈവരിച്ചിട്ടുണ്ട്. എങ്കിലും രോഗ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധനകള്‍ പരമാവധി കൂട്ടണം. ക്വാറന്റൈനും കോണ്ടാക്ട് ട്രെയ്‌സിംഗും ശക്തമാക്കണം. വീട്ടില്‍ സൗകര്യമില്ലാത്തവരെ ഡി.സി.സി.കളിലേക്ക് മാറ്റേണ്ടതാണ്. ഡി.സി.സി.കളും സി.എഫ്.എല്‍.ടി.സി.കളും ശക്തിപ്പെടുത്തണം. അനുബന്ധ രോഗമുള്ളവരെ കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കണം. ഇതോടൊപ്പം അവബോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

മൂന്നാം തരംഗം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതാണ്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി പ്രതിരോധം തീര്‍ക്കണം. ഇതിനായി വാക്‌സിനേഷന്‍ പ്രക്രിയ ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

Also Read: ‘ബഹുമാനിച്ചില്ല’; കൊല്ലത്ത് ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരന് മര്‍ദ്ദനം

Next Story