Top

കാന്‍സര്‍ രോഗികള്‍ക്കായി മുടി മുഴുവന്‍ മുറിച്ച് നല്‍കി ബിസ്മി മോള്‍

വൈവിധ്യമാര്‍ന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയരായ എക്‌സ്‌പെക്‌റ്റേഷന്‍ വാക്കേഴ്‌സ് എന്ന യുവജന സംഘടനയും നിര്‍ധരരായ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗ്ഗ് നിര്‍മിച്ചുകൊടുക്കുന്ന മിറക്കിള്‍ ചാരിറ്റബിള്‍ സംഘടനയും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഹെയര്‍ ഡൊണേഷന്‍ ക്യാമ്പയിന്‍ ‘Project Make Zambet’ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 130 ഓളം ഹെയര്‍ ഡൊണേഷനുകള്‍ ആണ് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ഈ അവസരത്തില്‍ യുവജനങ്ങള്‍ക്ക് ഒരു മാതൃകയാവുകയാണ് ഇടുക്കി സ്വദേശിനിയായ ബിസ്മി മോള്‍. കോട്ടയം […]

26 Dec 2020 8:04 AM GMT

കാന്‍സര്‍ രോഗികള്‍ക്കായി മുടി മുഴുവന്‍ മുറിച്ച് നല്‍കി ബിസ്മി മോള്‍
X

വൈവിധ്യമാര്‍ന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയരായ എക്‌സ്‌പെക്‌റ്റേഷന്‍ വാക്കേഴ്‌സ് എന്ന യുവജന സംഘടനയും നിര്‍ധരരായ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗ്ഗ് നിര്‍മിച്ചുകൊടുക്കുന്ന മിറക്കിള്‍ ചാരിറ്റബിള്‍ സംഘടനയും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഹെയര്‍ ഡൊണേഷന്‍ ക്യാമ്പയിന്‍ ‘Project Make Zambet’ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്.

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 130 ഓളം ഹെയര്‍ ഡൊണേഷനുകള്‍ ആണ് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ളത്.

ഈ അവസരത്തില്‍ യുവജനങ്ങള്‍ക്ക് ഒരു മാതൃകയാവുകയാണ് ഇടുക്കി സ്വദേശിനിയായ ബിസ്മി മോള്‍. കോട്ടയം സി. എം. എസ് കോളേജിലെ 2 ആം വര്‍ഷ ബി. കോം ബിരുദ വിദ്യാര്‍ത്ഥിനിയും എന്‍. എസ്. എസ് വോളന്റിയറും ആയ ബിസ്മി മോള്‍ തന്റെ മുഴുവന്‍ മുടിയും മറ്റൊരാളുടെ പുഞ്ചിരിക്കായി സമ്മാനിച്ചിരിക്കുകയാണ്. നന്‍മ നിറഞ്ഞ ഈ പ്രവൃത്തിയിലൂടെ എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമാവുകയാണ് ബിസ്മി മോള്‍.

Next Story