‘ശരിയാണ് അധ്യാപകര്‍ ഇവിടെ വിതച്ചിട്ടുണ്ട്;’ കെടി ജലീലിന് മറുപടിയുമായി വീണ്ടും അധ്യാപിക
ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കിയെന്ന മന്ത്രി കെടി ജലീലിന്റെ പോസ്റ്റിന് ;ങ്ങനാശ്ശേരി എന്‍എസ്എസ് കോളേജ് അധ്യാപിക ആതിര പ്രകാശ് ഇട്ട കമന്റും കമന്റിന് മന്ത്രി ജലീല്‍ നല്കിയ മറുപടിയും വലിയ ചര്‍ച്ചയായിരുന്നു. മന്ത്രിയെ വിമര്‍ശിച്ച അധ്യാപികയോട് അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് കുറച്ചുകൂടെ മാര്യാദയാവാം. കുട്ടികളെ പഠിപ്പിക്കുന്നതും ഇത്തരം ഭാഷയിലാണോ. വിതച്ചതല്ലേ കൊയ്യൂ എന്നായിരുന്നു ജലീല്‍് മറുപടി നല്‍കിയത്. ഇപ്പോള്‍ മന്ത്രിയുടെ മറുപടിയെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരിക്കുകയാണ് അധ്യാപിക ആതിര പ്രകാശ്. ‘ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നേട്ടങ്ങള്‍ അവകാശപ്പെട്ടുകൊണ്ട് മേനിപറഞ്ഞു […]

ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കിയെന്ന മന്ത്രി കെടി ജലീലിന്റെ പോസ്റ്റിന് ;ങ്ങനാശ്ശേരി എന്‍എസ്എസ് കോളേജ് അധ്യാപിക ആതിര പ്രകാശ് ഇട്ട കമന്റും കമന്റിന് മന്ത്രി ജലീല്‍ നല്കിയ മറുപടിയും വലിയ ചര്‍ച്ചയായിരുന്നു. മന്ത്രിയെ വിമര്‍ശിച്ച അധ്യാപികയോട് അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് കുറച്ചുകൂടെ മാര്യാദയാവാം. കുട്ടികളെ പഠിപ്പിക്കുന്നതും ഇത്തരം ഭാഷയിലാണോ. വിതച്ചതല്ലേ കൊയ്യൂ എന്നായിരുന്നു ജലീല്‍് മറുപടി നല്‍കിയത്. ഇപ്പോള്‍ മന്ത്രിയുടെ മറുപടിയെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരിക്കുകയാണ് അധ്യാപിക ആതിര പ്രകാശ്.
‘ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നേട്ടങ്ങള്‍ അവകാശപ്പെട്ടുകൊണ്ട് മേനിപറഞ്ഞു കൊണ്ടുള്ള അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ ഒരു അധ്യാപിക എന്ന നിലയില്‍, ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷി എന്ന നിലയില്‍ ഈ മേഖലയില്‍ നടക്കുന്ന ചില കാര്യങ്ങള്‍ തുറന്നു പറയണമെന്നെനിക്ക് തോന്നി. ആ ഒരു ധാര്‍മ്മികതയായിരുന്നു അങ്ങനെ ഒരു കമന്റിറ്റിടാന് എന്നെ പ്രേരിപ്പിച്ചത്,’ അധ്യാപിക പറഞ്ഞു.
വിതച്ചതല്ലേ കൊയ്യൂ എന്ന മന്ത്രിയുടെ പരാമര്‍ശത്തെക്കുറിച്ചും ഇവര്‍ പ്രതികരിച്ചു.
‘വിതച്ചതേ കൊയ്യൂ എന്നദ്ദേഹം പറഞ്ഞതെന്തിനാണെന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കേണ്ടത്. ഇന്നലെ കേരളം മുഴുവന്‍ ഇത് ചര്‍ച്ച ചെയ്തു. ഞാനും ഇതേക്കുറിച്ച് ചിന്തിച്ചു. ശരിയാണ് അധ്യാപകര്‍ ഇവിടെ വിതച്ചിട്ടുണ്ട്. ഇവിടത്തെ സാംസ്കാരിക തലത്തിലും രാഷ്ട്രീയപരവുമായും എല്ലാം തന്നെ അധ്യാപകര്‍ ഇവിടെ ഒരു സാംസ്കാരിക പൈതൃകം വിതച്ചിട്ടുണ്ട്”
‘ അത് കെപി അപ്പന് മുതല്‍ സുഗതകുമാരി, ഒഎന്‍വി, എംഎന്‍ വിജയന് മാഷ് ഉള്‍പ്പെടെയുള്ള ഒരു വലിയ നിര തന്നെ ഇവിടെ സാംസ്കാരിക പൈതൃകം വിതച്ചിട്ടുണ്ട്. ആ വിതച്ച സാസ്കാരിക പൈതൃകങ്ങളാണ് ഇന്നും നമ്മള് നേട്ടങ്ങളായി കൊയ്തെടുക്കുന്നത്. അതിനൊരു പിന്തുടര്ച്ച ആവശ്യമാണ്. ഇനി ഇവിടെ ജനിക്കാന്‍ പോവുന്ന തലമുറയ്ക്കും കൂടി അവകാശപ്പെട്ടതാണ് ഈ വിദ്യാഭ്യാസം, ഈ സാംസ്കാരിക പൈതൃകം. അതിനു കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങള്‍ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാവുമ്പോള്‍ അധ്യാപകര്‍ അത് ചൂണ്ടിക്കാണിക്കണം. കാരണം അധ്യാപകര്‍ എല്ലാവരും പൊതുപ്രവര്‍ത്തകര്‍ കൂടിയാണ്,’
‘പത്തുവര്‍ഷം കൂടുമ്പോഴാണ് യുജിസി ശമ്പളം പരിഷ്കരിക്കുന്നത്. എന്നാല്‍ അതത് സര്‍ക്കാരുകളാണ് അത് അംഗീകരിച്ചു നടപ്പാക്കേണ്ടത്. 2006 ലെ ശമ്പളം പരിഷ്കരണമാണ് ഇപ്പോഴും നമുക്ക് ലഭിക്കുന്നത്. 2016 ലെ ശമ്പളപരിഷ്കാരത്തിന്റെ നടപടി കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. 2019 ല്‍ ഇതിന്റെ ഓര്‍ഡറുകള്‍ ഇറക്കിയിട്ടുണ്ട്. പക്ഷെ ഇതിലൊക്കെ പിശകാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത്രയും നാളായിട്ടും ഈ ഉത്തരവിലെ പിശകുകള്‍ തിരുത്താന്‍ കഴിഞ്ഞിട്ടില്ല. 2016ലെ ശമ്പളം 2021 ലെത്തിയിട്ടും കിട്ടിയിട്ടില്ല. ശമ്പളം പരിഷ്കരിക്കാന്‍ കോടതിവിധി വന്നപ്പോഴും പറയുന്നത് ഉത്തരവിലെ പിശകുകള്‍ പരിഹാരിക്കാനുണ്ടെന്നാണ്. ഇതാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. ഇത്തരം പിശകുകളുള്ള ഉത്തരവുകള്‍ ഒരേ വിഷയത്തില്‍ തന്നെ ഇറക്കുമ്പോള്‍ നമ്മുടെ വകുപ്പിന്റെ അപര്യാപ്തത അല്ലെ എന്നാണ് ഞാന്‍ ചോദിച്ചത്,’
‘ഇത് എന്റെ വ്യക്തിപരമായ വിമര്‍ശനമല്ല. വലിയൊരു വിഭാഗത്തന്റെ ആശങ്കയാണ് ഞാന്‍ പങ്കുവെച്ചത്. ഒരു ചൂണ്ടിക്കാട്ടലായിരുന്നു അത്. അതിനദ്ദേഹം വളരെ വ്യക്തിപരമായി, അപക്വമായി പ്രതികരിച്ചു എന്നാണ് ഞാനിന്നും കരുതുന്നത്. പക്ഷെ ഗുണപരമായ മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഉണ്ടാവാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചു എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു,’ അധ്യാപിക ആതിര പ്രകാശ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കിയെന്ന കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ ഈ അധ്യാപിക ഇട്ട കമന്റും മന്ത്രി നല്കിയ മറുപടിയും വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍.
‘പതിനാലു വര്‍ഷം മുമ്പത്തെ റെഗുലേഷന് പ്രകാരമുള്ള ശമ്പളം വാങ്ങി ജോലി ചെയ്യുന്ന കോളേജ് അധ്യാപകര്‍ക്ക് 2016 റെഗുലേഷന് പ്രകാരമുള്ള ശമ്പളം കൊടുത്തിട്ടു മതി ഈ മേനിപറച്ചില്‍.. പിശകില്ലാത്ത ഒരു ഉത്തരവ് ഇറക്കാന്‍ കെല്‍പ്പില്ലാത്ത ഒരു മന്ത്രിയും വകുപ്പും വന്നിരിക്കുന്നു.. ഉന്നത വിദ്യാഭ്യാസത്തെ നശിപ്പിച്ചു മതിയായില്ലേ’ എന്നായിരുന്നു ആതിരപ്രകാശ് കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.
- TAGS:
- KT jaleel