പിണറായി പാര്‍ട്ടിയേക്കാള്‍ മുകളില്‍ ബ്രാന്‍ഡ് ചെയ്യുപ്പെടുന്നുണ്ടോ?; വിമര്‍ശനം തള്ളി യെച്ചൂരി; ‘പിന്നില്‍ ഹൈക്കമാന്‍ഡ് സംസ്കാരമുള്ളവര്‍’
സിപിഐഎമ്മില്‍ വ്യക്തികള്‍ക്ക് പ്രാധാന്യം ഇല്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം കാത്ത്സൂക്ഷിക്കുന്ന സംഘടനയാണ് സിപിഐഎം എന്നും അതിന്റെ ഘടന അറിയാത്തവരാണ് തങ്ങളെ വിമര്‍ശിക്കുന്നവര്‍ എന്നും സീതാറാം യെച്ചൂരി പറഞ്ഞു. ‘ദ ഹിന്ദു’ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് യെച്ചൂരിയുടെ പ്രതികരണം. പിണറായി വിജയന് പാര്‍ട്ടിയേക്കാള്‍ മുകളില്‍ ബ്രാന്‍ഡ് ചെയ്യപ്പെടുന്നുവെന്ന ഭയം ഇല്ലേയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു യെച്ചൂരി ഇപ്രകാരം പ്രതികരിച്ചത്. ‘ഹൈക്കമാന്‍ഡ് സംവിധാനം തുടര്‍ന്നുവരുന്ന പാര്‍ട്ടികളില്‍ നിന്നാണ് ഇത്തരം ചിന്തകള്‍ ഉയര്‍ന്നുവരുന്നത്. ഇത് […]
24 May 2021 9:59 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സിപിഐഎമ്മില്‍ വ്യക്തികള്‍ക്ക് പ്രാധാന്യം ഇല്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം കാത്ത്സൂക്ഷിക്കുന്ന സംഘടനയാണ് സിപിഐഎം എന്നും അതിന്റെ ഘടന അറിയാത്തവരാണ് തങ്ങളെ വിമര്‍ശിക്കുന്നവര്‍ എന്നും സീതാറാം യെച്ചൂരി പറഞ്ഞു. ‘ദ ഹിന്ദു’ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് യെച്ചൂരിയുടെ പ്രതികരണം. പിണറായി വിജയന് പാര്‍ട്ടിയേക്കാള്‍ മുകളില്‍ ബ്രാന്‍ഡ് ചെയ്യപ്പെടുന്നുവെന്ന ഭയം ഇല്ലേയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു യെച്ചൂരി ഇപ്രകാരം പ്രതികരിച്ചത്.
‘ഹൈക്കമാന്‍ഡ് സംവിധാനം തുടര്‍ന്നുവരുന്ന പാര്‍ട്ടികളില്‍ നിന്നാണ് ഇത്തരം ചിന്തകള്‍ ഉയര്‍ന്നുവരുന്നത്. ഇത് ഏറെകുറേ എല്ലാ പാര്‍ട്ടികളുടേയും കാര്യത്തില്‍ സത്യമാണ്. എന്നാല്‍ സിപിഐഎം അതിന്റെ ഘടനയിലും ശൈലിയിലും തികച്ചും വിപരീതമാണ്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം സൂക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. ഇവിടെ വ്യക്തികളേക്കാള്‍ പ്രാധാന്യം കൂട്ടായ തീരുമാനത്തിനാണ്. ഒരു കൂട്ടമായ അഭിപ്രായത്തിനൊപ്പം നില്‍ക്കുന്നതിനായി എത്രയോ തവണ ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടി തള്ളിയിട്ടുണ്ട്.’ സീതാറാം യെച്ചൂരി പറഞ്ഞു.
കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയെ രണ്ടാം തവണ പരിഗണിക്കാത്തത് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണെന്നും യെച്ചൂരി പറഞ്ഞു. ആരോഗ്യരംഗത്തെ കെകെ ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും കെകെ ശൈലജ മന്ത്രിയെന്ന നിലയില്‍ പുതുമുഖമായിരുന്നുവെന്നും സീതാറാം യെച്ചൂരി ഓര്‍മ്മിപ്പിച്ചു.
കെകെ ശൈലജക്ക് ഇളവ് നല്കിയാല് മറ്റ് മന്ത്രിമാര്‍ക്കും ഇളവ് നല്‍കേണ്ടി വരുമായിരുന്നുമെന്നും യെച്ചൂരി ചേര്‍ത്ത് പറഞ്ഞു. ധനമന്ത്രി തോമസ് ഐസകിന്റേയും ജി സുധാകരന്റേയും പേര് പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
- TAGS:
- CPIM
- Sitaram Yechury