Top

ഒന്‍പത് മാസത്തെ ഇടവേളയ്ക്കുശേഷം ജനുവരി നാലിന് കൊളേജുകള്‍ തുറക്കും; ഇനി ശനിയാഴ്ച്ചയും ക്ലാസ്

വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിച്ചെന്നും കൈകള്‍ വൃത്തിയാക്കിയെന്നും സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്നും അധ്യാപകര്‍ ഉറപ്പുവരുത്തണം.

19 Dec 2020 11:32 AM GMT

ഒന്‍പത് മാസത്തെ ഇടവേളയ്ക്കുശേഷം ജനുവരി നാലിന് കൊളേജുകള്‍ തുറക്കും; ഇനി ശനിയാഴ്ച്ചയും ക്ലാസ്
X

ഒന്‍പത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കൊളേജുകളും സര്‍വ്വകലാശാലകളും ജനുവരി നാലിന് തുറക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ അറിയിച്ചു. ഒരേ സമയം അന്‍പതുശതമാനത്തില്‍ താഴെ വിദ്യാര്‍ഥികളെ വെച്ച് ക്ലാസുകള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. സമയനഷ്ടം പരിഹരിക്കാന്‍ ശനിയാഴ്ച്ചകളിലും ക്ലാസുകളുണ്ടാകും. സര്‍വ്വകലാശാലകളും പ്രൊഫഷണല്‍ കോളേജുകളും ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ജനുവരി നാലിന് തുറക്കാനാണ് തീരുമാനം.

കോളെജിന്റെ പ്രിന്‍സിപ്പല്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഈ മാസം 28 മുതല്‍ കൊളേജുകളിലെത്തി സ്ഥാപനം അണുവിമുക്തമാക്കിയെന്ന് ഉറപ്പുവരുത്തണം. വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിച്ചെന്നും കൈകള്‍ വൃത്തിയാക്കിയെന്നും സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്നും അധ്യാപകര്‍ ഉറപ്പുവരുത്തണം.

ഓരോ ക്ലാസിലേയും വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് പ്രിന്‍സിപ്പല്‍മാരായിരിക്കും ഷിഫ്റ്റ് ഏര്‍പ്പെടുത്തുക. രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചര വരെയായിരിക്കും പ്രവൃത്തിസമയം. ഹോസ്റ്റലുകളും മെസ്സുകളും തുറന്ന് പ്രവര്‍ത്തിക്കാനും അനുവാദമുണ്ട്.

Next Story