Top

ട്രാക്ടര്‍ ഇറക്കി ബിജെപി; കലപ്പയുമായി കോണ്‍ഗ്രസ്‌

നിയമത്തെ അനുകൂലിച്ചും അതിനെ കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താനായും ബിജെപി പ്രവര്‍ത്തകര്‍ ട്രാക്ടറുമായാണ് രംഗത്തിറങ്ങിയത്. അതേസമയം കര്‍ഷക നിമയത്തിനെ തിരെ പ്രധിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം അറിച്ച് കലപ്പയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും റോഡിലിറങ്ങി.

18 Dec 2020 11:28 PM GMT

ട്രാക്ടര്‍ ഇറക്കി ബിജെപി; കലപ്പയുമായി കോണ്‍ഗ്രസ്‌
X

കോയമ്പത്തൂരില്‍ കര്‍ഷക നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും റാലിയുമായി ബിജെപിയും കോണ്‍ഗ്രസും. നിയമത്തെ അനുകൂലിച്ചും അതിനെ കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താനായും ബിജെപി പ്രവര്‍ത്തകര്‍ ട്രാക്ടറുമായാണ് രംഗത്തിറങ്ങിയത്. അതേസമയം കര്‍ഷക നിമയത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം അറിച്ച് കലപ്പയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും റോഡിലിറങ്ങി.

മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ബിജെപി ട്രാക്ടര്‍ റാലി സംഘടിപ്പിച്ചത്. ‘കര്‍ഷകര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി ‘കര്‍ഷകരുടെ സുഹൃത്തായ മോദി’ മുന്നോട്ടുവെച്ച പദ്ധതികളുടെ ഭാഗമായാണ് ഈ റാലി സംഘടിപ്പിക്കുന്നത്’, വാനതി പറഞ്ഞു.

വെള്ളിയാഴ്ച്ച രാവിലെ പേരൂര്‍ ക്ഷേത്രം മുതല്‍ ആലാന്തുറ വരെ ട്രാക്ടര്‍ ഒടിച്ചാണ് ബിജെപി റാലി നടത്തിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരുടെ ജീവിതവും ഉപജീവനവും ആയുധമാക്കി രാഷ്ട്രീയം കളിക്കുകയാണ്. കര്‍ഷകര്‍ക്ക് ഏറെ ലാഭത്തോടെ അവരുടെ വിളകള്‍ വില്‍ക്കാനുള്ള അവസരമാണ് ഈ നിയമത്തോടെ നടപ്പിലാകുന്നതെന്നും വാനതി പറഞ്ഞു.

അതേസമയം കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലപ്പയയുമായി റോഡിലേക്കുമിറങ്ങി. തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് മയൂര ജയകുമാറാണ് ഇതിന് നേതൃത്വം നല്‍കിയത്. രാജ്യത്ത് ഹരിത വിപ്ലവം നടന്നത് കോണ്‍ഗ്രസിന്റെ നേതൃത്ത്വത്തിലാണ്. എന്നാല്‍ ഈ കാര്‍ഷക വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവന്ന് ബിജെപി കര്‍ഷകരെ വഞ്ചിക്കുകയാണ്. കേന്ദ്രം എത്രയും വേഗം തന്നെ ഈ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

Next Story