Top

കഫെ കോഫി ഡേ സിഇഒ ആയി മാളവിക ഹെഗ്‌ഡെ ചുമതലയേറ്റു

കഫെ കോഫി ഡേ സിഇഒ ആയി അന്തരിച്ച മുന്‍ ചെയര്‍മാന്‍ വിജി സിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവിക ഹെഗ്‌ഡെയെ ചുമതലയേറ്റു. സിദ്ധാര്‍ത്ഥ മരണപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് മാളവിക ഹെഡ്‌ഗെ ചുമതലയേറ്റെടുക്കുന്നത്. കമ്പനിയുടെ ഡയറക്ടറാണ് നിലവില്‍ മാളവിക ഹെഡ്‌ഗെ. കോഫി ഡേയുടെ എന്റര്‍പ്രൈസ് ബോര്‍ഡാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്. മാളവികക്ക് പുറമേ ഗിരി ദിവേനൂര്‍, മോഹന്‍ രാജവേന്ദ്ര കൊണ്ട് എന്നിവരേയും അഡിഷണല്‍ ഡയറക്ടര്‍മാരായി നിയമിച്ചു. 2019 ലായിരുന്നു സിദ്ധാര്‍ത്ഥയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗ്‌ളൂരുവിലെ പുഴയില്‍ നിന്നായിരുന്നു […]

7 Dec 2020 9:39 PM GMT

കഫെ കോഫി ഡേ സിഇഒ ആയി മാളവിക ഹെഗ്‌ഡെ ചുമതലയേറ്റു
X

കഫെ കോഫി ഡേ സിഇഒ ആയി അന്തരിച്ച മുന്‍ ചെയര്‍മാന്‍ വിജി സിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവിക ഹെഗ്‌ഡെയെ ചുമതലയേറ്റു. സിദ്ധാര്‍ത്ഥ മരണപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് മാളവിക ഹെഡ്‌ഗെ ചുമതലയേറ്റെടുക്കുന്നത്. കമ്പനിയുടെ ഡയറക്ടറാണ് നിലവില്‍ മാളവിക ഹെഡ്‌ഗെ. കോഫി ഡേയുടെ എന്റര്‍പ്രൈസ് ബോര്‍ഡാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്. മാളവികക്ക് പുറമേ ഗിരി ദിവേനൂര്‍, മോഹന്‍ രാജവേന്ദ്ര കൊണ്ട് എന്നിവരേയും അഡിഷണല്‍ ഡയറക്ടര്‍മാരായി നിയമിച്ചു.

2019 ലായിരുന്നു സിദ്ധാര്‍ത്ഥയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗ്‌ളൂരുവിലെ പുഴയില്‍ നിന്നായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനും രണ്ട് ദിവസം മുമ്പ അദ്ദേഹത്തെ കാണാതായിരുന്നു. കമ്പനി വലിയ സാമ്പത്തിക ബാധ്യത നേരിടുന്ന സാഹചര്യത്തിലായിരുന്നു സിദ്ധാര്‍ത്ഥിയുടെ മരണം. നിലവില്‍ തങ്ങളുടെ വിവിധ ബിസിനസ് സംരഭങ്ങളിലെ ഓഹരികള്‍ വിറ്റഴിച്ച് കടം വീട്ടാനാണ് ശ്രമം.

കര്‍ണാടക കോണ്ഡഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യ കുമാര്‍ വിവാഹം ചെയ്തത് സിദ്ധാര്‍ത്ഥയുടെ മകന്‍ അര്‍ത്യയെയായിരുന്നു. സിദ്ധാര്‍ത്ഥ മരണപ്പെട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോഴായിരുന്നു സിദ്ധാര്‍ത്ഥയുടേയും അമര്‍ത്യയുടേയും വിവാഹം.

Next Story