Top

വ്യത്യസ്തതകൾ ഏറെ; ചിയാന്റെ ‘കോബ്ര’ സെക്കന്റ് ലുക്ക് പുറത്ത്

കോബ്രയിൽ വിക്രമിന്റെ 20 ലധികം ലുക്കുകൾ ഉണ്ടെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു.

25 Dec 2020 5:06 AM GMT
ഫിൽമി റിപ്പോർട്ടർ

വ്യത്യസ്തതകൾ ഏറെ; ചിയാന്റെ ‘കോബ്ര’ സെക്കന്റ് ലുക്ക് പുറത്ത്
X

ആരാധകർ ഏറെ കാത്തിരിക്കുന്ന വിക്രം ചിത്രം കോബ്രയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ക്രിസ്മസ് ദിനത്തിലാണ് അണിയറപ്രവർത്തകർ സെക്കന്റ് ലുക്ക് പുറത്തുവിട്ടത്. കോബ്രയുടെ സംവിധായകൻ അജയ് ജ്ഞാനമുത്തു ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്.

സെക്കന്റ് ലുക്കിൽ വളരെ തീവ്രമായ രൂപത്തിലുള്ള വിക്രമിനെ കാണാം. ചുറ്റിനും സംഖ്യകളാൽ തീർത്ത വലയവും. രസകരമായ ഒരു അടിക്കുറിപ്പും ഉണ്ട്, ‘എല്ലാ പ്രശ്‌നങ്ങൾക്കും ഒരു ഗണിതശാസ്ത്ര പരിഹാരമുണ്ട്’, എന്ന അടിക്കുറിപ്പും ഉണ്ട്.

കോബ്രയിൽ വിക്രമിന്റെ 20 ലധികം ലുക്കുകൾ ഉണ്ടെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വിക്രമിന്റെ ഏഴ് ലുക്കുകൾ വെളിപ്പെടുത്തിയിരുന്നു.

ഒക്ടോബറിലെ ഇർഫാൻ പത്താന്റെ ജന്മദിനത്തിൽ, കോബ്രയിൽ അദ്ദേഹത്തിന്റെ ലുക്കും പുറത്തിറങ്ങിയിരുന്നു. പത്താൻ ചിത്രത്തിൽ അസ്ലാൻ യിൽമാസ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വിക്രമിനെയും ഇർഫാൻ പത്താനെയും കൂടാതെ കെ എസ് രവികുമാർ, ശ്രീനിധി ഷെട്ടി, മൃണാളിനി, പദ്മപ്രിയ തുടങ്ങിയ വൻതാരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബാബു ആന്റിനയും ചിത്രത്തിലെ പ്രധാനമായ ഒരു വേഷത്തിൽ എത്തുന്നു.

Next Story