Top

ക്യാമറയില്‍ നിന്ന് പുറംതിരിഞ്ഞിരിക്കുന്ന നായകൻ: കോബ്രയുടെ ലൊക്കേഷൻ സ്റ്റിൽ പുറത്ത്

കോവിഡിനെത്തുടർന്നു നിർത്തിവെച്ചിരുന്ന തമിഴ് ചിത്രം ‘കോബ്ര’യുടെ ചിത്രീകരണം പുനരാരംഭിച്ചു. സംവിധായകൻ അജയ് ജ്ഞാനമൂത്തുവാന് സിനിമയുടെ ലൊക്കേഷൻ സ്റ്റിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ചിത്രം വിക്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി മെഷീന്‍ ഗണ്ണുകളും ബുള്ളറ്റുകളും ക്യാമറയും ട്രൈപോഡുമൊക്കെ സൂക്ഷിച്ചിരിക്കുന്ന ഒരു മുറിയില്‍ ക്യാമറയില്‍ നിന്ന് പുറംതിരിഞ്ഞാണ് ചിത്രത്തില്‍ വിക്രത്തിന്‍റെ ഇരിപ്പ്. കറുത്ത നിറത്തിലുള്ള വസ്ത്രവും മങ്കി ക്യാപ്പുമാണ് വിക്രം ധരിച്ചിരിക്കുന്നത്. നേരത്തെ റഷ്യയിലായിരുന്നു ചിത്രീകരണം നടന്നിരുന്നത്. എന്നാൽ കോറോണയെത്തുടർന്നു ചിത്രീകരണം നിർത്തിവെയ്‌ക്കേണ്ടി വന്നു. സൂപ്പർ നാച്ചുറൽ ത്രില്ലെർ […]

3 Dec 2020 6:29 AM GMT
ഫിൽമി റിപ്പോർട്ടർ

ക്യാമറയില്‍ നിന്ന് പുറംതിരിഞ്ഞിരിക്കുന്ന നായകൻ: കോബ്രയുടെ ലൊക്കേഷൻ സ്റ്റിൽ പുറത്ത്
X

കോവിഡിനെത്തുടർന്നു നിർത്തിവെച്ചിരുന്ന തമിഴ് ചിത്രം ‘കോബ്ര’യുടെ ചിത്രീകരണം പുനരാരംഭിച്ചു. സംവിധായകൻ അജയ് ജ്ഞാനമൂത്തുവാന് സിനിമയുടെ ലൊക്കേഷൻ സ്റ്റിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ചിത്രം വിക്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി മെഷീന്‍ ഗണ്ണുകളും ബുള്ളറ്റുകളും ക്യാമറയും ട്രൈപോഡുമൊക്കെ സൂക്ഷിച്ചിരിക്കുന്ന ഒരു മുറിയില്‍ ക്യാമറയില്‍ നിന്ന് പുറംതിരിഞ്ഞാണ് ചിത്രത്തില്‍ വിക്രത്തിന്‍റെ ഇരിപ്പ്. കറുത്ത നിറത്തിലുള്ള വസ്ത്രവും മങ്കി ക്യാപ്പുമാണ് വിക്രം ധരിച്ചിരിക്കുന്നത്.

നേരത്തെ റഷ്യയിലായിരുന്നു ചിത്രീകരണം നടന്നിരുന്നത്. എന്നാൽ കോറോണയെത്തുടർന്നു ചിത്രീകരണം നിർത്തിവെയ്‌ക്കേണ്ടി വന്നു. സൂപ്പർ നാച്ചുറൽ ത്രില്ലെർ ഗണത്തിൽപ്പെട്ട സിനിമയിൽ വ്യത്യസ്തമായ ഏഴു ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത് . ശ്രീനിധി ഷെട്ടി, മിയ, മാമുക്കോയ, കെ എസ് രവികുമാര്‍, രേണുക, ബാബു ആന്‍റണി, പദ്‍മപ്രിയ, റോബോ ശങ്കര്‍, കനിഹ, റോഷന്‍ മാത്യു, പൂവൈയ്യാര്‍ എന്നിവര്‍ക്കൊപ്പം ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും ഒരു പ്രധാന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. ഇര്‍ഫാന്‍ പത്താന്‍റെ കന്നി സിനിമയെന്ന പ്രത്യേകതയും ഉണ്ട്.

7 സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം.

Next Story