തീരദേശ നിയന്ത്രണ വിജ്ഞാപനം: അന്തിമ വിജ്ഞാപനം ജനാഭിപ്രായം കൂടി പരിഗണിച്ചെന്ന് മുഖ്യമന്ത്രി
തീരദേശ നിയന്ത്രണ അന്തിമ വിജ്ഞാപനത്തിന് രൂപം വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരാതികള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. കരട് വിജ്ഞാപനം സമിതി പരിശോധിക്കും. പൊതുജനങ്ങള്‍ക്കു മുന്നില്‍ കരട് പ്രസിദ്ധീകരിച്ച് പരാതി സ്വീകരിക്കും. ജനാഭിപ്രായം തേടി നിയമപരിധിയില്‍ നിന്ന് ഇളവുകള്‍ ഉള്‍പ്പെടെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചാവും അന്തിമ വിജ്ഞാപനം ഇറക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. […]
17 Jun 2021 5:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തീരദേശ നിയന്ത്രണ അന്തിമ വിജ്ഞാപനത്തിന് രൂപം വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരാതികള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. കരട് വിജ്ഞാപനം സമിതി പരിശോധിക്കും. പൊതുജനങ്ങള്‍ക്കു മുന്നില്‍ കരട് പ്രസിദ്ധീകരിച്ച് പരാതി സ്വീകരിക്കും. ജനാഭിപ്രായം തേടി നിയമപരിധിയില്‍ നിന്ന് ഇളവുകള്‍ ഉള്‍പ്പെടെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചാവും അന്തിമ വിജ്ഞാപനം ഇറക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.വി ഗോവിന്ദന്, റവന്യൂ മന്ത്രി കെ. രാജന്, ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2011 ലെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനപ്രകാരം സമുദ്രദീരത്തുനിന്നും 500 മീറ്റര്‍ ദൂരത്തിലുള്ള കരഭാഗമാണ് തീരദേശ നിയന്ത്രണ മേഖല അഥവാ കോസ്റ്റല്‍ റെഗുലേഷന് സോണ്‍. ചുരുക്കത്തില്‍ ഇതിനെ സിആര്‍സെഡ് എന്ന് വിളിക്കുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് 2011 ജനുവരി 6 ന് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്. തീരപ്രദേശത്തുജീവിക്കുന്ന മത്സ്യമേഖലയില്‍ ഉള്‍പ്പെടുന്നവരുടെയും തദ്ദേശവാസികളുടെയും ജീവിതസുരക്ഷ ഉറപ്പുവരുത്തുക, സമുദ്രതീരത്തെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക, സമുദ്രതീരത്തിന്റെയും സമുദ്രത്തിന്റെയും പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ വിജ്ഞാപനം കൊണ്ടുവന്നിട്ടുള്ളത്.