Top

തീരത്തിന് അടിയന്തിര സഹായം; പ്രമേയത്തിന് അനുമതി ഇല്ല; പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപോയി

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങി പോയി. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന തീരമേഖലക്ക് അടിയന്തിര സഹായം ആവശ്യകൊണ്ടാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പിസി വിഷ്ണുനാഥാണ് നോട്ടീസ് നല്‍കിയത്. തീരദേശം ദുരിതത്തിലാണെന്നും മത്സ്യതൊഴിലാളികളുടെ ജീവന്‍ നഷ്ടമായെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു. ‘പരമ്പരാഗത മാര്‍ഗങ്ങളിലൂടെ ഇനി തീരമേഖലയെ സംരക്ഷിക്കാനാകില്ല. കൂടുതല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ വേണം. കടല്‍ ഭിത്തികള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല പ്രശ്‌നം. കൊവിഡും കടല്‍ ക്ഷോഭവും ഒരുമിച്ച് വരുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. ചെല്ലാനത്ത് […]

31 May 2021 11:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തീരത്തിന് അടിയന്തിര സഹായം; പ്രമേയത്തിന് അനുമതി ഇല്ല; പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപോയി
X

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങി പോയി. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന തീരമേഖലക്ക് അടിയന്തിര സഹായം ആവശ്യകൊണ്ടാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പിസി വിഷ്ണുനാഥാണ് നോട്ടീസ് നല്‍കിയത്.

തീരദേശം ദുരിതത്തിലാണെന്നും മത്സ്യതൊഴിലാളികളുടെ ജീവന്‍ നഷ്ടമായെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു. ‘പരമ്പരാഗത മാര്‍ഗങ്ങളിലൂടെ ഇനി തീരമേഖലയെ സംരക്ഷിക്കാനാകില്ല. കൂടുതല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ വേണം. കടല്‍ ഭിത്തികള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല പ്രശ്‌നം. കൊവിഡും കടല്‍ ക്ഷോഭവും ഒരുമിച്ച് വരുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. ചെല്ലാനത്ത് പരാജയപ്പെട്ട ജിയോ ട്യൂബ് ആണ് ശംഖുമുഖത്ത് നടപ്പിലാകുന്നത്.
ശംഖുമുഖം റോഡ് ഒലിച്ച് പോയിട്ട് നാല് വര്‍ഷമായി. മണ്‍സൂണ്‍ കാലത്ത് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ അപകടം ഉണ്ടാകും.’ തുടങ്ങിയ കാര്യങ്ങളാണ് സഭയില്‍ പിസി വിഷ്ണുനാഥ് ഉന്നയിച്ചത്.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നം ഗൗരവമായി കാണാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നതെന്നും കടലാക്രമണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍ക.ി

‘കടലാക്രമണത്തിന്റെ ഭാഗമായി ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും. അതിന്റെ പ്രാരംഭ പദ്ധതികള്‍ ആരംഭിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ കടല്‍തീരം പൂര്‍ണമായും സംരക്ഷിക്കും. വിലപ്പെട്ട സഹോദരങ്ങളാണ് മത്സ്യതൊഴിലാളികള്‍.’ മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ അടിയന്തിര പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം ഇറങ്ങി പോയത്.

Next Story