പൊട്ടിക്കരഞ്ഞ് സിഎന്‍എന്‍ കൊവിഡ് റിപ്പോര്‍ട്ടര്‍; ആശ്വസിപ്പിച്ച് അവതാരിക; വീഡിയോ
ലോസ് ആഞ്ചലസിലെ കൊവിഡ് കേസുകള്‍ സംബന്ധിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനിടെ പൊട്ടിക്കരഞ്ഞ് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍. ആശുപത്രിയുടെ മുന്നില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യവെയാണ് റിപ്പോര്‍ട്ടര്‍ സാറ ലൈവായി പൊട്ടികരഞ്ഞത്. ഞാന്‍ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞ് വീണ്ടും റിപ്പോര്‍ട്ടിങ്ങിലേക്ക് കടക്കാന്‍ ഈ സ്ത്രീ ശ്രമിച്ചെങ്കിലും കരച്ചില് നിയന്ത്രക്കാന്‍ ഇവര്‍ക്കായില്ല. ഒടുവില്‍ വാര്‍ത്താ അവതാരികയ്ക്ക് സംഭവത്തില്‍ ഇടപെടേണ്ടി വന്നു. മാപ്പു പറയേണ്ട കാര്യമില്ലെന്നും. ഒരു വര്‍ഷമായി കൊവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരാളെന്ന നിലയില്‍ തങ്ങളുടെ വിഷമം എന്തെന്ന് ഞങ്ങള്‍ക്ക് മനസ്സിലാവുമെന്ന് […]

ലോസ് ആഞ്ചലസിലെ കൊവിഡ് കേസുകള്‍ സംബന്ധിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനിടെ പൊട്ടിക്കരഞ്ഞ് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍. ആശുപത്രിയുടെ മുന്നില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യവെയാണ് റിപ്പോര്‍ട്ടര്‍ സാറ ലൈവായി പൊട്ടികരഞ്ഞത്. ഞാന്‍ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞ് വീണ്ടും റിപ്പോര്‍ട്ടിങ്ങിലേക്ക് കടക്കാന്‍ ഈ സ്ത്രീ ശ്രമിച്ചെങ്കിലും കരച്ചില് നിയന്ത്രക്കാന്‍ ഇവര്‍ക്കായില്ല. ഒടുവില്‍ വാര്‍ത്താ അവതാരികയ്ക്ക് സംഭവത്തില്‍ ഇടപെടേണ്ടി വന്നു. മാപ്പു പറയേണ്ട കാര്യമില്ലെന്നും. ഒരു വര്‍ഷമായി കൊവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരാളെന്ന നിലയില്‍ തങ്ങളുടെ വിഷമം എന്തെന്ന് ഞങ്ങള്‍ക്ക് മനസ്സിലാവുമെന്ന് അവതാരിക മറുപടി നല്കി.
കൊവിഡ് പിടിപെടാതിരിക്കാന്‍ നിങ്ങളാല്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുക എന്ന് പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ച ശേഷമാണ് റിപ്പോര്‍ട്ടിംഗ് അവസാനിപ്പിച്ചത്.
‘ ഇതൊരിക്കലംു ശരിയല്ല, നമ്മള് പരസ്പരം ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. ഒരു കുടുംബവും ഇത്തരമൊരു അവസ്ഥയില്‍ കൂടെ കടന്നു പോവരുത്. ഇവരില്‍ ഒരാള്‍ നാളെ നിങ്ങളാവരുത്. നിങ്ങളുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, അധ്യാപകരെ, ഡോക്ടര്‍മാര്‍ എല്ലാവരും നിങ്ങളെ സഹായിക്കനാനുണ്ട്. പക്ഷെ നിങ്ങള്‍ ചെയ്യേണ്ട ഭാഗം നിങ്ങള്‍ ചെയ്യുക,’ റിപ്പോര്‍ട്ടര്‍ സാറ പറഞ്ഞു. ഇതിനടകം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ് ഈ വീഡിയോ. നിരവധി പേര് ഈ മാധ്യമപ്രവര്‍ത്തകയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തി.