Top

‘ചെന്നിത്തലയുടെ കേരളയാത്രയിലെ ആള്‍ക്കൂട്ടത്തെ കണ്ട് തെറ്റിദ്ധരിച്ചു’; യുഡിഎഫ് യോഗത്തില്‍ രൂക്ഷവിമര്‍ശനം

തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ചേര്‍ന്ന ആദ്യ യുഡിഎഫ് യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഘടകകക്ഷികള്‍. ചെറുകക്ഷികളെ മുന്നണി നേതൃത്വം പൂര്‍ണമായി അവഗണിച്ചെന്ന് സിഎംപിയും, ഫോര്‍വേഡ് ബ്ലോക്കും പരാതിപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കാന്‍ തയ്യാറായില്ലെന്നും ഇക്കാര്യത്തില്‍ സിപിഐഎമ്മിനെ കണ്ടു പഠിക്കണമെന്നും സിപി ജോണ്‍ വിമര്‍ശിച്ചു. യുഡിഎഫ് സംഘടനാ സംവിധാനം ദുര്‍ബലമായതും തിരിച്ചടിക്ക് കാരണമായെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാരിന് അനുകൂലമായ ജനവികാരം മുന്‍കൂട്ടി കാണാന്‍ കഴിയാത്തത് പരാജയത്തിന് കാരണമായെന്നും യോഗം വിലയിരുത്തി. പ്രതിപക്ഷനേതാവ് നയിച്ച ഐശ്വര്യ കേരള യാത്രയിലെ ആള്‍ക്കൂട്ടം […]

28 May 2021 5:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ചെന്നിത്തലയുടെ കേരളയാത്രയിലെ ആള്‍ക്കൂട്ടത്തെ കണ്ട് തെറ്റിദ്ധരിച്ചു’; യുഡിഎഫ് യോഗത്തില്‍ രൂക്ഷവിമര്‍ശനം
X

തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ചേര്‍ന്ന ആദ്യ യുഡിഎഫ് യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഘടകകക്ഷികള്‍. ചെറുകക്ഷികളെ മുന്നണി നേതൃത്വം പൂര്‍ണമായി അവഗണിച്ചെന്ന് സിഎംപിയും, ഫോര്‍വേഡ് ബ്ലോക്കും പരാതിപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കാന്‍ തയ്യാറായില്ലെന്നും ഇക്കാര്യത്തില്‍ സിപിഐഎമ്മിനെ കണ്ടു പഠിക്കണമെന്നും സിപി ജോണ്‍ വിമര്‍ശിച്ചു. യുഡിഎഫ് സംഘടനാ സംവിധാനം ദുര്‍ബലമായതും തിരിച്ചടിക്ക് കാരണമായെന്നും അദ്ദേഹം വിമര്‍ശിച്ചു.

സര്‍ക്കാരിന് അനുകൂലമായ ജനവികാരം മുന്‍കൂട്ടി കാണാന്‍ കഴിയാത്തത് പരാജയത്തിന് കാരണമായെന്നും യോഗം വിലയിരുത്തി. പ്രതിപക്ഷനേതാവ് നയിച്ച ഐശ്വര്യ കേരള യാത്രയിലെ ആള്‍ക്കൂട്ടം കണ്ടു നേതാക്കള്‍ തെറ്റിദ്ധരിച്ചതായും വിമര്‍ശനമുണ്ടായി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം, ജെഡിയു ഉള്‍പ്പെടെ ഘടകകക്ഷികള്‍ മുന്നണി വിട്ടത് തിരിച്ചടിയായെന്ന് വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു.

അതേസമയം, കാരണം വിശദമായി പരിശോധിക്കാന്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ചേരാന്‍ യുഡിഎഫ് തീരുമാനിച്ചു. ദുര്‍ബലമായ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള പരിപാടികള്‍ അന്നത്തെ യോഗത്തില്‍ ആസൂത്രണം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശനെ യുഡിഎഫ് ചെയര്‍മാനായി യോഗത്തില്‍ തെരഞ്ഞെടുത്തു. രാജിസന്നദ്ധത അറിയിച്ച കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നു. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് ഉള്‍പ്പെടെ ഏ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

ഇതിനിടെ പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് നടപടിയില്‍ പ്രതിഷേധമറിയിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയാണ് ചെന്നിത്തല പ്രതിഷേധമറിയിച്ചത്. പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയമിക്കുന്ന ഹൈക്കമാന്റ് തീരുമാനം തന്നെ അറിയിച്ചില്ല. തീരുമാനം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പിന്‍മാറുമായിരുന്നു. ഇത് മാനസിക വിഷമുണ്ടാക്കി. ഇതില്‍ തനിക്ക് പ്രതിഷേധമുണ്ട്. അപമാനിതനായെന്ന തോന്നലുണ്ടാക്കിയെന്നും ചെന്നിത്തല സോണിയ ഗാന്ധിക്കയച്ച കത്തില്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്നും സ്വീകാര്യത കിട്ടിയില്ലെന്നും ചെന്നിത്തല പറയുന്നു.

എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും തന്നെ മാറ്റിയ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നെന്നായിരുന്നു ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വിഡി സതീശന് പൂര്‍ണ പിന്തുണ നല്‍കും. കോണ്‍ഗ്രസ് അധ്യക്ഷ ഒരു തീരുമാനമെടുത്താല്‍ അത് എല്ലാ കോണ്‍ഗ്രസുകാരും അംഗീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Next Story

Popular Stories