Top

എംവി രാഘവന്‍ പരാജയപ്പെട്ട നെന്മാറ പിടിക്കാനുറച്ച് സിഎംപി; ഇറക്കുക എംവിആറിന്റെ വിശ്വസ്തനെ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംവി രാഘവന്‍ പരാജയപ്പെട്ട നെന്മാറ പിടിക്കാനൊരുങ്ങി സിഎംപി. കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ച മണ്ഡലം ഇത്തവണ തിരിച്ചുനല്‍കണമെന്ന ആവശ്യം സിഎംപി യുഡിഎഫിന് മുമ്പില്‍ വെച്ചിട്ടുണ്ട്. എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ ചെയര്‍മാനും സിഎംപിയുടെ സംസ്ഥാന നേതാവ് സിഎന്‍ വിജയകൃഷ്ണനെയാണ് ഇവിടേക്ക് പരിഗണിക്കുന്നത്. 2011ലെ തെരഞ്ഞെടുപ്പിലാണ് എംവി രാഘവന്‍ മണ്ഡലത്തില്‍നിന്നും പരാജയപ്പെട്ടത്. സിപിഐഎമ്മിന്റെ വി ചെന്താമരാക്ഷനോട് 8694 വോട്ടുകള്‍ക്കായിരുന്നു പരാജയം. 2016ലും സിപിഐഎമ്മിനെ തുണച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ എവി ഗോപിനാഥനായിരുന്നു പരാജയം ഏറ്റുവാങ്ങിയത്. ഇത്തവണ മണ്ഡലത്തിലേക്കുള്ള […]

1 Feb 2021 9:09 AM GMT

എംവി രാഘവന്‍ പരാജയപ്പെട്ട നെന്മാറ പിടിക്കാനുറച്ച് സിഎംപി; ഇറക്കുക എംവിആറിന്റെ വിശ്വസ്തനെ
X

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംവി രാഘവന്‍ പരാജയപ്പെട്ട നെന്മാറ പിടിക്കാനൊരുങ്ങി സിഎംപി. കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ച മണ്ഡലം ഇത്തവണ തിരിച്ചുനല്‍കണമെന്ന ആവശ്യം സിഎംപി യുഡിഎഫിന് മുമ്പില്‍ വെച്ചിട്ടുണ്ട്. എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ ചെയര്‍മാനും സിഎംപിയുടെ സംസ്ഥാന നേതാവ് സിഎന്‍ വിജയകൃഷ്ണനെയാണ് ഇവിടേക്ക് പരിഗണിക്കുന്നത്.

2011ലെ തെരഞ്ഞെടുപ്പിലാണ് എംവി രാഘവന്‍ മണ്ഡലത്തില്‍നിന്നും പരാജയപ്പെട്ടത്. സിപിഐഎമ്മിന്റെ വി ചെന്താമരാക്ഷനോട് 8694 വോട്ടുകള്‍ക്കായിരുന്നു പരാജയം. 2016ലും സിപിഐഎമ്മിനെ തുണച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ എവി ഗോപിനാഥനായിരുന്നു പരാജയം ഏറ്റുവാങ്ങിയത്. ഇത്തവണ മണ്ഡലത്തിലേക്കുള്ള ഇടത് സ്ഥാനാര്‍ത്ഥിയുടെ കാര്യം തീരുമാനമായിട്ടില്ലെങ്കിലും, സിഎംപി മത്സര രംഗത്തുണ്ടാവുമെന്നത് ഏറക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

എംവി രാഘവന്‍ മത്സരിച്ചു എന്ന വൈകാരികതയാണ് നെന്മാറയില്‍ മത്സരിക്കാനുള്ള താല്‍പര്യമെന്ന് സിഎന്‍ വിജയകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് മണ്ഡലങ്ങളില്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു.

വിജയകൃഷ്ണന്‍ മത്സരിക്കുന്നതിനോട് യുഡിഎഫിനും എതിരഭിപ്രായമില്ലെന്നാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുന്നംകുളം മാത്രമായിരുന്നു യുഡിഎഫ് സിഎംപിക്ക് നല്‍കിയത്. കഴിഞ്ഞ രണ്ട് തവണയും കുന്നംകുളം മണ്ഡലത്തിലാണ് സിപി ജോണ്‍ ജനവിധി തേടിയത്. ഇക്കുറി കുന്നംകുളം മണ്ഡലത്തില്‍ സിപി ജോണ്‍ മത്സരിക്കാനിടയില്ല.

Next Story