ഡെല്‍റ്റാ വൈറസിനേക്കാള്‍ ഭീഷണി മൂന്നാം തരംഗം ഉയര്‍ത്തിയേക്കാം’; വിദഗ്ധ അഭിപ്രായം സ്വീകരിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
കൊവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത പല വിദഗ്ധരും പ്രവചിച്ചിട്ടുണ്ടെന്നത് കണക്കിലെടുത്ത് ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡെല്‍റ്റാ വൈറസിനേക്കാള്‍ വ്യാപനശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിര്‍ഭാവം മൂന്നാമത്തെ തരംഗത്തിലുണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അതുകൊണ്ട് നമ്മുടെ നിയന്ത്രണങ്ങള്‍ വിട്ടു വീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകണം.മൂന്നാമത്തെ തരംഗത്തെക്കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങള്‍ ആരോഗ്യമേഖലയിലെ വിദഗ്ധരില്‍ നിന്നും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദഗ്ധരുടെ ചര്‍ച്ചകളും പഠനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് ഏറ്റവും മോശം സാഹചര്യത്തെ […]
18 Jun 2021 9:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത പല വിദഗ്ധരും പ്രവചിച്ചിട്ടുണ്ടെന്നത് കണക്കിലെടുത്ത് ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡെല്‍റ്റാ വൈറസിനേക്കാള്‍ വ്യാപനശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിര്‍ഭാവം മൂന്നാമത്തെ തരംഗത്തിലുണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അതുകൊണ്ട് നമ്മുടെ നിയന്ത്രണങ്ങള്‍ വിട്ടു വീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകണം.മൂന്നാമത്തെ തരംഗത്തെക്കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങള്‍ ആരോഗ്യമേഖലയിലെ വിദഗ്ധരില്‍ നിന്നും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദഗ്ധരുടെ ചര്‍ച്ചകളും പഠനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് ഏറ്റവും മോശം സാഹചര്യത്തെ നേരിടാന്‍ ആവശ്യമായ തയ്യാറെടുപ്പ് തന്നെയാണ് സര്‍ക്കാര്‍ നടത്തുന്നത്. ഒരു തരത്തിലുള്ള അലംഭാവവും ഇക്കാര്യത്തില്‍ ഉണ്ടാവില്ല. കുട്ടികളുടെ വാക്സിനുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങള്‍ വിജയകരമായി മുന്നോട്ടു പോകുന്നു എന്ന വാര്‍ത്തകള്‍ പ്രത്യാശ നല്കുന്നു. 12 മുതല്‍ 18 വയസ്സു വരെയുള്ളവര്‍ക്ക് വേണ്ട വാക്സിനേഷന് അധികം വൈകാതെ ലഭ്യമായേക്കാം. അമേരിക്കയില്‍ ആ പ്രായപരിധിയില്‍ പെട്ട കുട്ടികള്‍ക്ക് വാക്സിനേഷന് നല്‍കിത്തുടങ്ങി എന്നാണ് അറിയാന്‍ സാധിക്കുന്നത്.
കേരളത്തില്‍ ഏകദേശം 40 ശതമാനം പേര്‍ക്ക് ആദ്യത്തെ ഡോസ് വാക്സിന് ഇതുവരെ നല്കാന് സാധിച്ചു എന്നത് ആശ്വാസകരമായ കാര്യമാണ്. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് ത്വരിത ഗതിയില്‍ അതിന്റെ വിതരണം നമ്മള് നടത്തുന്നുണ്ട്. അതിനു പുറമേ, ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്ത വിധം ഒട്ടും തന്നെ പാഴായിപ്പോകാതെ വാക്സിന് നമുക്ക് വിതരണം ചെയ്യാന്‍ സാധിക്കുന്നു. വാക്സിനേഷന് കൂടുതല്‍ വേഗത്തില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേ സമയം വാക്സിന് കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാനും നമ്മള് ശ്രദ്ധിക്കണം. വാക്സിന് കേന്ദ്രങ്ങള്‍ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറരുത്. അധികൃതരും ജനങ്ങളും ഇക്കാര്യത്തില്‍ ഒരു പോലെ ഉത്തരവാദിത്വത്തോടെ പെരുമാറണം. വാക്സിന് ലഭിക്കുന്നില്ല എന്ന ഭീതിയോടെ ആരും പ്രവര്‍ത്തിക്കരുത്. വാക്സിന് ലഭ്യമാകുന്നതിനനുസരിച്ച് ഒട്ടും താമസിപ്പിക്കാതെ അതു വിതരണം ചെയ്യുന്നുണ്ട്. എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുക തന്നെ ചെയ്യും. പക്ഷേ, വാക്സിന് ലഭിക്കുന്നില്ല എന്ന ആശങ്കയോടെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ വന്ന് ആള്‍ക്കൂട്ടം സൃഷ്ടിച്ചാല്‍ രോഗബാധയുണ്ടാവുകയും ജീവന് അപകടത്തിലാവുകയുമാണ് ചെയ്യുക എന്നോര്‍ക്കണമെന്നും വാക്സിന് വലിയൊരു ശതമാനം ആളുകള്‍ക്ക് ലഭിച്ച് സാമൂഹിക പ്രതിരോധം ആര്‍ജ്ജിക്കാന്‍ സാധിക്കുന്നത് വരെ ജാഗ്രത കര്‍ശനമായി പാലിക്കേണ്ട ഉത്തരവാദിത്വം നമ്മള് നിറവേറ്റണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.