Top

‘മഹാമാരിയെ തടഞ്ഞു നിര്‍ത്താം, ലോകത്തിന് മാതൃകയാകാം’; ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമ്പൂര്‍ണ്ണ വിജയമാക്കാന്‍ കേരള ജനത ഒന്നടങ്കം ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തിനു മാതൃകയാകും വിധം ഈ മഹാമാരിയെ കേരളം തടഞ്ഞു നിര്‍ത്തിയ ചരിത്രം ഒട്ടും വിദൂരമല്ല. അതോര്‍ത്തുകൊണ്ട്, അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് ആത്മവിശ്വാസത്തോടെ ഒരുമിച്ച്, ഒറ്റക്കെട്ടായി നിന്ന് നമുക്ക് ഈ വിപത്തിനെ മറികടക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതിശക്തമായ കൊവിഡ് തരംഗം ആഞ്ഞടിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് നമ്മളിപ്പോള്‍ കടന്നു പോകുന്നത്. പരിഭ്രാന്തമായ ഒരു അന്തരീക്ഷം ഉടലെടുക്കാതെ നമ്മള്‍ നോക്കേണ്ട ഒരു […]

8 May 2021 6:13 AM GMT

‘മഹാമാരിയെ തടഞ്ഞു നിര്‍ത്താം, ലോകത്തിന് മാതൃകയാകാം’; ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി
X

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമ്പൂര്‍ണ്ണ വിജയമാക്കാന്‍ കേരള ജനത ഒന്നടങ്കം ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തിനു മാതൃകയാകും വിധം ഈ മഹാമാരിയെ കേരളം തടഞ്ഞു നിര്‍ത്തിയ ചരിത്രം ഒട്ടും വിദൂരമല്ല. അതോര്‍ത്തുകൊണ്ട്, അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് ആത്മവിശ്വാസത്തോടെ ഒരുമിച്ച്, ഒറ്റക്കെട്ടായി നിന്ന് നമുക്ക് ഈ വിപത്തിനെ മറികടക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിശക്തമായ കൊവിഡ് തരംഗം ആഞ്ഞടിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് നമ്മളിപ്പോള്‍ കടന്നു പോകുന്നത്. പരിഭ്രാന്തമായ ഒരു അന്തരീക്ഷം ഉടലെടുക്കാതെ നമ്മള്‍ നോക്കേണ്ട ഒരു സമയം കൂടിയാണിത്. ഇപ്പോള്‍ ജാഗ്രത മുറുകെപ്പിടിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടത്. ഈ രോഗവ്യാപനം തടഞ്ഞു നിര്‍ത്താനും മനുഷ്യജീവനുകള്‍ സംരക്ഷിക്കാനും ഉത്തരവാദിത്വബോധത്തോടെയുള്ള നമ്മുടെ പെരുമാറ്റത്തിനു മാത്രമാണ് സാധിക്കുക എന്ന് തിരിച്ചറിയണം.

പിണറായി വിജയന്‍

ഒട്ടും ഒഴിച്ചുകൂടനാകാത്ത ആവശ്യങ്ങള്‍ക്കല്ലാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് പരിപൂര്‍ണമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കങ്ങള്‍ പരമാവധി കുറച്ചാല്‍ മാത്രമേ നമുക്ക് രോഗവ്യാപനം തടഞ്ഞു നിര്‍ത്താനും മരണങ്ങള്‍ ഒഴിവാക്കാനും സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അതിശക്തമായ കോവിഡ് തരംഗം ആഞ്ഞടിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നു പോകുന്നത്. പരിഭ്രാന്തമായ ഒരു അന്തരീക്ഷം…

Posted by Pinarayi Vijayan on Saturday, May 8, 2021

സംസ്ഥാനത്ത് ലോക്കഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ കണ്ടെത്തി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു.

പുന്നപ്രയിലെ സംഭവം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി ഇത്തരത്തിലരു ആവശ്യം മുന്നോട്ട് വെച്ചത്. ഗുരുതരാവസ്ഥയിലായ രോഗിയെ വീണുപോകാതെ രണ്ട് പേര്‍ ചേര്‍ന്ന് നടുക്ക് ഇരുത്തി ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തി. പുന്നപ്രയിലെ യുവാക്കള്‍ ചെയ്തത് നല്ല കാര്യമാണ്. പക്ഷേ ബൈക്ക് ആംബുലന്‍സിന് പകരമല്ല. ആംബുലന്‍സിന് പകരമായി ബൈക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ആംബുലന്‍സ് ലഭിക്കാത്ത ഒരു സാഹചര്യം ഉണ്ടായല്‍ പകപരം ഉപയോഗിക്കാവുന്ന വാഹനസംവിധാനങ്ങള്‍ തയ്യാറാക്കേണ്ടതുണ്ട്. സിഎഫ്എല്‍ടിസി ആണെങ്കിലും ഡൊമിസിലറി കേയര്‍ സെന്റര്‍ ആണെങ്കിലും അവിടെ ആരോഗ്യ പ്രവര്‍ത്തകരുണ്ടായിരിക്കണമെന്നും ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ ആംബുലന്‍സ് ഉറപ്പാക്കണം.

കഴിഞ്ഞ തവണ ആരോഗ്യ രംഗത്തെ ഒന്നു കൂടി മെച്ചപ്പെടുത്താന്‍ വേണ്ടി കൊണ്ടുവന്ന ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനം ആരോഗ്യ രംഗത്തെ വളരെ ഉയര്‍ന്ന രംഗത്തേക്കെത്തിച്ചു. ആര്‍ദ്രം മിഷന്റെ വിജയത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വലിയ പങ്കുവഹിച്ചു. ആരോഗ്യ മേഖലയുടെ മികച്ച പ്രവര്‍ത്തനം മൂലം സംസ്ഥാനത്ത് കൊവിഡ് മരണ സംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story