Top

ഉദ്ധവ് താക്കറെയുടെ ഉപദേശകന്‍ അജോയ് മേത്തയ്ക്ക് ആദായ നികുതി കുരുക്ക്; അന്വേഷണം വസ്തു ഇടപാടില്‍

മഹാരാഷ്ട്രയില്‍ ഇഡിയ്ക്ക് പിന്നാലെ കുരുക്കുമായി ആദായ നികുതി വകുപ്പും. മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഉപദേശകനുമായിരുന്ന അജോയ് മേത്തയ്‌ക്കെതിരെയാണ് ആദായ നികുതി വകുപ്പിന്റെ കുരുക്ക് മുറുകുന്നത്. നരിമാന്‍ പോയന്റില്‍ അജോയ് മേത്ത വാങ്ങിയ ഫഌറ്റാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായത്. ഒരു ഷെല്‍ കമ്പനിയുമായാണ് അജോയ് മേത്ത ഇടപാടില്‍ പങ്കാളിയായതെന്നാണ് ആരോപണം. അതേ സമയം താന്‍ ഫഌറ്റ് വാങ്ങിയതില്‍ നിയമവിരുദ്ധമായി ഒന്നും തന്നെയില്ലെന്നാണ് അജോയ് മേത്ത ഇത് സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ചത്. വാങ്ങിയ വസ്തുവിന്റെ ഉടമസ്ഥാവകാശം […]

20 July 2021 2:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉദ്ധവ് താക്കറെയുടെ ഉപദേശകന്‍ അജോയ് മേത്തയ്ക്ക് ആദായ നികുതി കുരുക്ക്; അന്വേഷണം വസ്തു ഇടപാടില്‍
X

മഹാരാഷ്ട്രയില്‍ ഇഡിയ്ക്ക് പിന്നാലെ കുരുക്കുമായി ആദായ നികുതി വകുപ്പും. മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഉപദേശകനുമായിരുന്ന അജോയ് മേത്തയ്‌ക്കെതിരെയാണ് ആദായ നികുതി വകുപ്പിന്റെ കുരുക്ക് മുറുകുന്നത്. നരിമാന്‍ പോയന്റില്‍ അജോയ് മേത്ത വാങ്ങിയ ഫഌറ്റാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായത്. ഒരു ഷെല്‍ കമ്പനിയുമായാണ് അജോയ് മേത്ത ഇടപാടില്‍ പങ്കാളിയായതെന്നാണ് ആരോപണം. അതേ സമയം താന്‍ ഫഌറ്റ് വാങ്ങിയതില്‍ നിയമവിരുദ്ധമായി ഒന്നും തന്നെയില്ലെന്നാണ് അജോയ് മേത്ത ഇത് സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ചത്.

വാങ്ങിയ വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തനിക്ക് അറിയേണ്ടതില്ല. വിപണിയിലെ വില നല്കി കൃത്യമായി ചട്ടങ്ങള്‍ പാലിച്ച് നിയമപരമായി തന്നെയാണ് വസ്തു കൈവശപ്പെടുത്തിയത്. ഇപ്പോള്‍ എവിടെ നിന്നാണ് ഇത്തരം പ്രതിസന്ധികളുണ്ടായതെന്ന് അറിയില്ലെന്നാണ് അജോയ് മേത്ത അറിയിച്ചത്.

എന്നാല്‍ നരിമാന്‍ പോയന്റിലെ ഫ്ഌറ്റ് ഉടമസ്ഥവകാശം സംബന്ധിച്ച് സംശയം നിലനിൽക്കുന്നതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി. നിലവില്‍ ഒരു ഷെല്‍ കമ്പനി ഉണ്ടാക്കിയാണ് വസ്തുവിന്റെ ഇടപാട് നടന്നതെന്ന് വ്യക്തമാണെന്നാണ് ആദായ നികുതി വിലയിരുത്തല്‍. അതേ സമയം മഹാരാഷ്ട്രയില്‍ കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ തുടരുകയാണ്. നേരത്തെ എന്‍സിപി നേതാക്കളും എന്‍ഫോഴ്‌സ്‌മെന്റ് കുരുക്കില്‍പ്പെട്ടിരുന്നു. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വസ്തുക്കള്‍ കണ്ടുകെട്ടുക വരെ ചെയ്തു. മറ്റു ചില എന്‍സിപി നേതാക്കളും ചോദ്യം ചെയ്യലിലും മറ്റുനപടികളിലുമായി മുന്നോട്ടുപോകുകയാണ്. അതിനിടെയാണ് മുഖ്യമന്ത്രി ഉദ്ധവിന്റെ ഉപദേശകനും മുന്‍ ചീഫ് സെക്രട്ടറിയുമായ അജോയ് മേത്ത ആദായ നികുതി കെണിയില്‍പ്പെടുന്നത്.

Next Story