‘ഭീഷണിപ്പെടുത്തുന്ന പ്രകൃതം കുഞ്ഞിരാമനില്ല’; ഉദുമ എംഎല്‍എയെ ന്യായീകരിച്ച് മുഖ്യമന്ത്രി
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എംഎല്‍എ കെ കുഞ്ഞിരാമനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഭീഷണിപ്പെടുത്തുന്ന പ്രകൃതം കുഞ്ഞിരാമന് എംഎല്എക്കില്ലെന്നും കള്ളവോട്ട് നടന്നുവെന്ന പ്രചരണം മറ്റെന്തോ ഉദ്ദേശം വെച്ചിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതി നിയമസഭയില്‍ അവതരിപ്പിച്ചശേഷ മറുപടി നല്‍കികൊണ്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുവദിച്ചിരുന്നില്ല. സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞതോടെ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സഭയില്‍ നിന്നും ഇറങ്ങി പോയി. താന്‍ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് […]

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എംഎല്‍എ കെ കുഞ്ഞിരാമനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഭീഷണിപ്പെടുത്തുന്ന പ്രകൃതം കുഞ്ഞിരാമന് എംഎല്എക്കില്ലെന്നും കള്ളവോട്ട് നടന്നുവെന്ന പ്രചരണം മറ്റെന്തോ ഉദ്ദേശം വെച്ചിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരാതി നിയമസഭയില്‍ അവതരിപ്പിച്ചശേഷ മറുപടി നല്‍കികൊണ്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുവദിച്ചിരുന്നില്ല. സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞതോടെ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സഭയില്‍ നിന്നും ഇറങ്ങി പോയി.
താന്‍ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് എംഎല്‍എയുടെ വിശദീകരണം. കള്ളവോട്ടാണെന്ന് ആരോപിച്ച് ഉദ്യോഗസ്ഥന് വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരിക്കുകയായിരുന്നെന്നും അത് ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നുമായിരുന്നു എംഎല്‍എയുടെ വിശദീകരണം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഇടത് നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി പ്രിസൈസിങ് ഓഫീസറായിരുന്ന കാര്‍ഷിക സര്‍വ്വകലാശാല അധ്യാപകന് കെഎം ശ്രീകുമാറാണ് രംഗത്തെത്തിയത്. വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നതിനിടെ തങ്ങള്‍ പറയുന്നത് അനുസരിച്ച് കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീകുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
വടക്കേമലബാറിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഒരു പോളിങ് അനുഭവം എന്ന തലക്കെട്ടോടെ കെഎം ശ്രീകുമാര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് ദൃക്സാക്ഷികളായിരുന്നെന്നും ശ്രീകുമാര്‍ പറഞ്ഞിരുന്നു. ജിഎല്‍പി സ്കൂള്‍ ചെര്‍ക്കപാറ കിഴക്കേഭാഗത്തെ പോളിങ് സ്റ്റേഷനില്‍ വെച്ച് ഇടത് നേതാക്കളെത്തി ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്, ഇടത് സ്ഥാനാര്‍ത്ഥി കെ മണികണ്ഠന് എന്നിവര്‍ക്കെതിരെയാണ് പരാതി. കാര്‍ഷിക സര്‍വകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയായ ടിഒകെഎയുവിന്റെ പീലിക്കോട് യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് കെഎം ശ്രീകുമാര്‍.