Top

‘മുഖ്യമന്ത്രി കുഞ്ഞുമോനോടും കുന്നത്തൂരുകാരോടും മാപ്പ് പറയണം’; യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂര്‍

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടിച്ചു തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി കുന്നത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂര്‍. 20 വര്‍ഷമായി നാടിന്റെ ജനപ്രതിനിധിയായിരിക്കുന്ന കുഞ്ഞുമോനെ ഈ നാട്ടില്‍ വെച്ച് ഇങ്ങനെ അക്രമിക്കാമെങ്കില്‍ ഈ നാട്ടിലെ സാധാരണക്കാരന്റെ ആത്മാഭിമാനത്തിന് എന്ത് വിലയാണുള്ളതെന്ന് ഉല്ലാസ് കോവൂര്‍ ചോദിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അപമാനിക്കുന്നത് ഈ നാട്ടിലെ ഓരോ സാധാരണക്കാരനും നേരെയുള്ള അപമാനമാണ്. എത്രയും വേഗം എംഎല്‍എ യുടെ മേല്‍ കൈവെച്ച ആ […]

25 March 2021 7:05 AM GMT

‘മുഖ്യമന്ത്രി കുഞ്ഞുമോനോടും കുന്നത്തൂരുകാരോടും മാപ്പ് പറയണം’; യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂര്‍
X

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടിച്ചു തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി കുന്നത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂര്‍. 20 വര്‍ഷമായി നാടിന്റെ ജനപ്രതിനിധിയായിരിക്കുന്ന കുഞ്ഞുമോനെ ഈ നാട്ടില്‍ വെച്ച് ഇങ്ങനെ അക്രമിക്കാമെങ്കില്‍ ഈ നാട്ടിലെ സാധാരണക്കാരന്റെ ആത്മാഭിമാനത്തിന് എന്ത് വിലയാണുള്ളതെന്ന് ഉല്ലാസ് കോവൂര്‍ ചോദിച്ചു.

കോവൂര്‍ കുഞ്ഞുമോന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അപമാനിക്കുന്നത് ഈ നാട്ടിലെ ഓരോ സാധാരണക്കാരനും നേരെയുള്ള അപമാനമാണ്. എത്രയും വേഗം എംഎല്‍എ യുടെ മേല്‍ കൈവെച്ച ആ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് മുഖ്യമന്ത്രി കുഞ്ഞുമോനോടും കുന്നത്തൂരുകാരോടും മാപ്പ് പറയണം.

ഉല്ലാസ് കോവൂര്‍

കുന്നത്തൂരില്‍ എല്‍ഡിഎഫ് യോഗത്തിനിടെ കോവൂര്‍ കുഞ്ഞുമാന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദിയിലേക്ക് കയറുന്നതിനിടെ ആയിരുന്നു സംഭവം. മുഖ്യമന്ത്രി വാഹനത്തില്‍ നിന്നിറങ്ങി സ്റ്റേജിലേക്ക് നടക്കുന്നതിനിടെ വലിയ ജനക്കൂട്ടം വളഞ്ഞു. ഇതിനിടെ ജനക്കൂട്ടത്തെ മുഖ്യമന്ത്രിയില്‍ നിന്ന് അകറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ മുഖ്യമന്ത്രിയുടെ വലതുവശത്ത് മാസ്‌ക് ധരിച്ച് നിന്നിരുന്ന എംഎല്‍എയെ തള്ളി മാറ്റാന്‍ ശ്രമിച്ചു. ഇത് കണ്ട മുഖ്യമന്ത്രി ഉദ്യോഗസ്ഥന്റെ കൈയില്‍ പിടിക്കുന്നതും ഉദ്യോഗസ്ഥന്‍ മാറിപ്പോകുന്നതും വീഡിയോയിലുണ്ട്. ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലെത്തി. തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എംഎല്‍എയെ തിരിച്ചറിയാതെ പോയതാണെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ ആവശ്യമില്ലെന്നും കോവൂര്‍ കുഞ്ഞുമോന്റെ ഓഫീസ് പ്രതികരിച്ചു.

ഉല്ലാസ് കോവൂരിന്റെ പ്രതികരണം

“ഇന്ന് നമ്മുടെ നാട്ടില്‍ എന്റെ എതിര്‍സ്ഥാനാര്‍ത്ഥി ശ്രീ കുഞ്ഞുമോന്റെ പ്രചരണത്തിനായി മുഖ്യമന്ത്രി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വെച്ച് ഉണ്ടായ കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അദ്ദേഹം നോക്കിനില്‍ക്കുമ്പോള്‍ ആണ് കുഞ്ഞുമോന്റെ കോളറിന് കുത്തിപ്പിടിച്ച് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പുറകിലേക്ക് തള്ളിയത്.

ഇരുപത് വര്‍ഷമായി ഈ നാട്ടിലെ ജനപ്രതിനിധി ആയിരുന്നു കുഞ്ഞുമോന്‍, ഈ നാടുമുഴുവന്‍ അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്‌ളക്‌സുകളുമുണ്ട്. ആ കുഞ്ഞുമോനെ ഈ നാട്ടില്‍ വെച്ച് ഇങ്ങനെ അക്രമിക്കാമെങ്കില്‍ ഈ നാട്ടിലെ സാധാരണക്കാരന്റെ ആത്മാഭിമാനത്തിന് എന്ത് വിലയാണുള്ളത്. ഒരു എംഎല്‍എ എന്ന നിലയില്‍ കുഞ്ഞുമോനോട് എന്തൊക്കെ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും, എന്റെ ഇല്ലായ്മകളെ അദ്ദേഹം പരസ്യമായി പരിഹസിച്ചിട്ടുണ്ടെങ്കിലും നിലവില്‍ അദ്ദേഹം ഈ നാടിന്റെ ജനപ്രതിനിധി ആണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അപമാനിക്കുന്നത് ഈ നാട്ടിലെ ഓരോ സാധാരണക്കാരനും നേരെയുള്ള അപമാനമാണ്. എത്രയും വേഗം എംഎല്‍എ യുടെ മേല്‍ കൈവെച്ച ആ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് മുഖ്യമന്ത്രി കുഞ്ഞുമോനോടും കുന്നത്തൂരുകാരോടും മാപ്പ് പറയണം.”

Next Story