‘തലസ്ഥാനത്തേക്കുള്പ്പെടെ ഓക്സിജന്‍ എത്തിക്കാന്‍ സമയം വേണ്ടിവരും’; ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഓക്സിജന്‍ എത്തുന്നതിന് സമയം വേണ്ടി വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാലക്കാട് അയണോക്സില് നിന്നുമാണ് ഓക്സിജന്‍ പ്രധാനമായും ലഭ്യമാകുന്നത്. അവിടെ നിന്നും തലസ്ഥാനത്തേക്കുള്പ്പെടെ ഓക്സിജന്‍ എത്തിക്കുന്നതിന് എത്ര സമയം വേണ്ടിവരുമെന്ന് നമ്മുക്ക് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അതിന്റേതായ ബുദ്ധിമുട്ടുകളാണ് നമ്മള് അനുഭവിക്കുന്നത്. അത് എങ്ങനെ ലഘൂകരിക്കാനാകും എന്നതിനെ കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് രണ്ടിടത്ത് സ്വകാര്യആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വയനാട്ടിലും സമാന സംഭവം ഉണ്ടായിരുന്നു. […]

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഓക്സിജന്‍ എത്തുന്നതിന് സമയം വേണ്ടി വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാലക്കാട് അയണോക്സില് നിന്നുമാണ് ഓക്സിജന്‍ പ്രധാനമായും ലഭ്യമാകുന്നത്. അവിടെ നിന്നും തലസ്ഥാനത്തേക്കുള്പ്പെടെ ഓക്സിജന്‍ എത്തിക്കുന്നതിന് എത്ര സമയം വേണ്ടിവരുമെന്ന് നമ്മുക്ക് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അതിന്റേതായ ബുദ്ധിമുട്ടുകളാണ് നമ്മള് അനുഭവിക്കുന്നത്. അത് എങ്ങനെ ലഘൂകരിക്കാനാകും എന്നതിനെ കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കാസര്‍കോട് രണ്ടിടത്ത് സ്വകാര്യആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വയനാട്ടിലും സമാന സംഭവം ഉണ്ടായിരുന്നു. ആവശ്യത്തിന് ഓക്സിജന്‍ ഉണ്ടെന്ന് പറയുമ്പോഴും വിതരണത്തില്‍ എന്തുകൊണ്ടാണ് പോരായ്മകള്‍ ഉണ്ടാകുന്നതെന്നും തിരുവനന്തപുരം ആര്‍സിസിയിലടക്കം ഈ പ്രശ്നം നേരിട്ടിരുന്നല്ലോ എന്നുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഒരു ക്രമീകരണത്തിലൂടെയാണ് ആവശ്യത്തിന് ഓക്സിജന്‍ ഉണ്ടെന്ന് പറയുന്ന ഒരു അവസ്ഥ ഉണ്ടായിരിക്കുന്നത്. ആ ക്രമീകരണങ്ങള്‍ക്ക് ഇതേവരെ ദോഷമൊന്നും വന്നിട്ടില്ല. ഇടപെട്ട സമയങ്ങളില്‍ ആശുപത്രികളില്‍ നിന്നും കൃത്യമായ റിപ്പോര്‍ട്ടുകള്‍ ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സ്വീകരിക്കുന്നുണ്ട്. അത് അനുസരിച്ചുകൊണ്ട് കൃത്യമായ നടപടികള്‍ സ്വകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡിന്റെ രണ്ടാമത്തെ തരംഗത്തെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രിക്ക് ഇന്ന് കത്ത് അയച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് മെയ് 15ഓടെ രോഗികള്‍ ആറു ലക്ഷമായി ഉയര്‍ന്നേക്കാമെന്നും ആ സാഹചര്യത്തില്‍ 450 മെട്രിക് ടണ്‍ ഓക്സിജന്‍ ആവശ്യമായി വരുമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകരെയും ഡോക്ടര്‍മാരും അധികമായി ആവശ്യമുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിരമിച്ച, അവധി കഴിഞ്ഞ ഡോക്ടര്‍മാരെ ഇതിനായി ഉപയോഗിക്കും. സിഎഫ്എല്‍ടിസികള്‍, സിഎസ്എല്‍ടിസികള്‍, ഡിസിസികള്‍ ഇവ ഇല്ലാത്തിടങ്ങളില്‍ ഉടന്‍ സ്ഥാപിക്കണം. വാര്‍ഡ് തല സമിതികള്‍ ശക്തമാക്കുന്നുണ്ട്. പള്‍സ് ഓക്സി മീറ്റര്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ചെലവാകുന്ന തുക പഞ്ചാത്തുകള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്ന് ഉപയോഗിക്കാം. അതിനുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവ് നിലവിലുണ്ട്. അതനുസരിച്ച് തദ്ദേശ സ്ഥാപനത്തിന് പണം ചെലവാക്കാം. പൈസ ഇല്ലാത്തത് കൊണ്ട് കാര്യങ്ങള്‍ ചെയ്യാനാവാത്ത അവസ്ഥയുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ച ഒരു കോടി വാക്സീനില്‍ മൂന്നര ലക്ഷം വാക്സിന് ഇന്ന് സംസ്ഥാനത്തെത്തി. ഗുരുതര രോഗം ബാധിച്ചവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള മുന്‍ഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്സിന് നല്‍കുക. ആ മുന്‍ഗണനാ ക്രമം നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
- TAGS:
- Covid 19
- Covid Kerala
- oxygen