‘അന്വേഷണം നേരിടുന്നവരുടെ വേവലാതിയാണ് പുറത്തുവരുന്നത്’; കൊടകര കേസന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി

കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം നല്ല നിലയിലാണ് മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ സര്‍ക്കാര്‍ വിരോധപരമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അന്വേഷണം നേരിടുന്നവരുടെ വേവലാതിയാണ് പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊടകരയില്‍ ചെറിയ തുക നഷ്ടപ്പെട്ടതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ കുടുതല്‍ പണം വിഷയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം സ്‌പെഷ്യല്‍ ടീമിനെ ഏല്‍പ്പിച്ചത്. ഇതില്‍ സര്‍ക്കാര്‍ വിരോധപരമായ നിലപാട് സ്വീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നത് ശരിയല്ലെന്നും മുഖ്യന്ത്രി പറഞ്ഞു.

ALSO READ: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും; നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സര്‍ക്കാര്‍ തന്നെ ലക്ഷ്യം വയ്ക്കുന്നത് ബിജെപിയുടെ അമരത്തിരിക്കുന്ന ആളെന്ന നിലയിലാണെന്നും ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. പൊലീസ് അതിക്രമങ്ങളെയും നടപടികളെയും ശക്തമായി നേരിടുമെന്നും സിപിഐഎമ്മിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയങ്ങള്‍ക്കെതിരെ, കള്ളക്കേസുകള്‍ക്കെതിരെ, ബിജെപിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നീച പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ALSO READ: മുകുള്‍ റോയി തൃണമൂലില്‍ തിരിച്ചെത്തി

Covid 19 updates

Latest News