Top

‘ആത്മഹത്യയുടെ വക്കിലാണ്’; ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം മുഖ്യമന്ത്രിക്ക് യോജിക്കാത്തത്: ഉമ്മന്‍ചാണ്ടി

കടുത്ത പ്രതിസന്ധി നേരിടുന്ന കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ട വ്യാപാരികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹം വഹിക്കുന്ന ഉന്നതമായ പദവിക്ക് ഒട്ടും യോജിച്ചതല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒന്നരവര്‍ഷത്തോളമായി കടകള്‍ അടഞ്ഞു കിടക്കുന്നതു മൂലം വ്യാപാരികള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ ജീവിതമാര്‍ഗം തന്നെ ഇല്ലാതായി. പലരും ആത്മഹത്യയുടെ വക്കിലാണ്. കടകള്‍ തുറക്കാനുള്ള നിയന്ത്രണങ്ങള്‍ മൂലം സാധാരണ ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയ ഇന്നത്തെ സാഹചര്യത്തില്‍ വ്യാപാരികളുടെ […]

13 July 2021 11:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ആത്മഹത്യയുടെ വക്കിലാണ്’; ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം മുഖ്യമന്ത്രിക്ക് യോജിക്കാത്തത്:  ഉമ്മന്‍ചാണ്ടി
X

കടുത്ത പ്രതിസന്ധി നേരിടുന്ന കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ട വ്യാപാരികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹം വഹിക്കുന്ന ഉന്നതമായ പദവിക്ക് ഒട്ടും യോജിച്ചതല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഒന്നരവര്‍ഷത്തോളമായി കടകള്‍ അടഞ്ഞു കിടക്കുന്നതു മൂലം വ്യാപാരികള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ ജീവിതമാര്‍ഗം തന്നെ ഇല്ലാതായി. പലരും ആത്മഹത്യയുടെ വക്കിലാണ്. കടകള്‍ തുറക്കാനുള്ള നിയന്ത്രണങ്ങള്‍ മൂലം സാധാരണ ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണ്.

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയ ഇന്നത്തെ സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യത്തോട് സര്‍ക്കാര്‍ ക്രിയാത്മക സമീപനം സ്വീകരിക്കണം. കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ഐഎംഎ പോലുള്ള വിദഗ്ധസമിതികളുടെ നിര്‍ദേശം സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ലോക്ഡൗണിനെതിരെ പ്രതിഷേധിച്ച വ്യാപാരികളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു. ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന വാക്കുകളല്ല ഇതെന്നും അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ എന്ന പഴമൊഴി മുഖ്യമന്ത്രി പ്രാവര്‍ത്തികമാക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

കച്ചവടക്കാര്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാവുമെന്ന് ഉറപ്പു നല്‍കുന്നു. നിലനില്‍പ്പിന്റെ സമരമാണ്.അവരുടെ വികാരത്തെയും പ്രശ്‌നത്തിന്റെ ഗൗരവത്തെയും സംസ്ഥാന സര്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാവുന്നത്. കടകള്‍ പൂട്ടിയിട്ടിട്ട് കാലങ്ങള്‍ ഒരുപാടായി. കച്ചവടം ഇല്ലെങ്കിലും ഉണ്ടെങ്കിലും വാടക, നികുതി തുടങ്ങിയ അവര്‍ക്ക് അടക്കേണ്ടതുണ്ട്.

ഒരു മുഖ്യമന്ത്രിയുടെ വായില്‍ നിന്ന് വരേണ്ട വാക്കുകളല്ല ഇതെന്ന് അടിവരയിട്ട് പറയുന്നു. അട്ടയെ പിടിച്ച് കിടക്കയില്‍ കിടത്തിയാല്‍ എന്നൊരു പഴമൊഴി ഉണ്ട്. അത് പലപ്പോഴും മുഖ്യമന്ത്രി പ്രാവര്‍ത്തികമാക്കുകയാണ്. വിമര്‍ശനം മുഖ്യമന്ത്രി പിടിച്ചു വാങ്ങുകയാണ്. കച്ചവടക്കാരുടെ വാക്കുകള്‍ സര്‍ക്കാര്‍ കേള്‍ക്കണം. അവരുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണം. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനോടല്ലാതെ അവരാരോടാണ് പറയേണ്ടത്.

കച്ചവട സ്ഥാപനങ്ങള്‍ നിലനില്‍പ്പിന്റെ അവസാന പടിയിലെത്തിയപ്പോഴാണ് പൊലീസ് അനുവദിച്ചാലും ഇല്ലെങ്കിലും കടകള്‍ തുറക്കുമെന്ന നിലയിലേക്ക് അവരെത്തിയത്. അവരോട് യുദ്ധം ചെയ്യുകയല്ല വേണ്ടത്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചയാണ് ക്രിയാത്മക ഭരണ കൂടത്തില്‍ ഭരണകൂടം ചെയ്യേണ്ടതെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: മുഖ്യമന്ത്രിയുടെ ‘ശൈലി’ വിവാദം; പുതിയ പോര്‍മുഖം തുറന്ന് പ്രതിപക്ഷം, വ്യാപാരികള്‍ക്ക് പിന്തുണ

Next Story