Top

‘സിഎം രവീന്ദ്രനും ഭീഷണിയുണ്ട്’; ജയിലിലെ ഭീഷണി അതീവ ഗൗരവതരമെന്ന് ചെന്നിത്തല; ‘ഉന്നതര്‍ കുടുങ്ങുമെന്നതിനാല്‍ രവീന്ദ്രന്‍ ഒഴിഞ്ഞുമാറുന്നു’

അട്ടക്കുളങ്ങര ജയിലിലെത്തി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയത് സര്‍ക്കാര്‍ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്ക്ള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുന്നു. ജീവന് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ രഹസ്യമൊഴി അതീവ ഗൗരവതരമാണ്. അട്ടക്കുളങ്ങര ജയിലിലുണ്ടായ ഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. രവീന്ദ്രനെ ഡല്‍ഹി ഐയിംസിലെ വിദഗ്ധ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സി എം രവീന്ദ്രന് പോലും ഭീഷണിയുണ്ട് എന്നതാണ് ഹാജരാകാതെ ഒഴിഞ്ഞു മാറുന്നതിലൂടെ വ്യക്തമാകുന്നത്. റിവേഴ്‌സ് ഹവാലയിലെ […]

9 Dec 2020 12:21 AM GMT

‘സിഎം രവീന്ദ്രനും ഭീഷണിയുണ്ട്’; ജയിലിലെ ഭീഷണി അതീവ ഗൗരവതരമെന്ന് ചെന്നിത്തല; ‘ഉന്നതര്‍ കുടുങ്ങുമെന്നതിനാല്‍ രവീന്ദ്രന്‍ ഒഴിഞ്ഞുമാറുന്നു’
X

അട്ടക്കുളങ്ങര ജയിലിലെത്തി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയത് സര്‍ക്കാര്‍ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്ക്ള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുന്നു. ജീവന് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ രഹസ്യമൊഴി അതീവ ഗൗരവതരമാണ്. അട്ടക്കുളങ്ങര ജയിലിലുണ്ടായ ഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. രവീന്ദ്രനെ ഡല്‍ഹി ഐയിംസിലെ വിദഗ്ധ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സി എം രവീന്ദ്രന് പോലും ഭീഷണിയുണ്ട് എന്നതാണ് ഹാജരാകാതെ ഒഴിഞ്ഞു മാറുന്നതിലൂടെ വ്യക്തമാകുന്നത്. റിവേഴ്‌സ് ഹവാലയിലെ ഉന്നത വ്യക്തി ആരെന്ന് മുഖ്യമന്ത്രി തയ്യാറാവണം.

സി എം രവീന്ദ്രന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റമുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയത്തിന് എതിരായ തരംഗം ശക്തമാണ്. ബിജെപിയ്ക്ക് കേന്ദ്രനയവും വലിയ തിരിച്ചടിയാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നല്ല ആത്മവിശ്വാസമാണ് യുഡിഎഫിനുള്ളതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കും. പിടിച്ചതിനേക്കാള്‍ വലുത് മാളത്തിലുണ്ട് എന്നാണ് ചര്‍ച്ച. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുസ്ലീം ലീഗ് നേതാവ് പ്രതികരിച്ചു.

Next Story