Top

‘രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയും കുടുംബവും ജയില്‍ പോകും’; ആശുപത്രിവാസം രക്ഷപ്പെടാനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ആശുപത്രിവാസം സംശയകരമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണിത്. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ വലിയ രഹസ്യങ്ങള്‍ പുറത്തു വരികയും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും ജയിലില്‍ പോകേണ്ടിവരികയും ചെയ്യും. അതുകൊണ്ടാണ് രവീന്ദ്രന് തുടര്‍ച്ചയായി രോഗം പിടിപെടുന്നതായി പറയപ്പെടുന്നത്. സിഎം രവീന്ദ്രന്റെ രോഗാവസ്ഥയെ പറ്റി നിഷ്പക്ഷരായ വിദഗ്ധ അരോഗ്യ സംഘം അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രതികാര നടപടിയാണ്. […]

26 Nov 2020 7:29 AM GMT

‘രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയും കുടുംബവും ജയില്‍ പോകും’; ആശുപത്രിവാസം രക്ഷപ്പെടാനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
X

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ആശുപത്രിവാസം സംശയകരമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണിത്. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ വലിയ രഹസ്യങ്ങള്‍ പുറത്തു വരികയും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും ജയിലില്‍ പോകേണ്ടിവരികയും ചെയ്യും. അതുകൊണ്ടാണ് രവീന്ദ്രന് തുടര്‍ച്ചയായി രോഗം പിടിപെടുന്നതായി പറയപ്പെടുന്നത്. സിഎം രവീന്ദ്രന്റെ രോഗാവസ്ഥയെ പറ്റി നിഷ്പക്ഷരായ വിദഗ്ധ അരോഗ്യ സംഘം അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രതികാര നടപടിയാണ്. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിന്റെ കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമാണ്. അതിനാലാണ് കേരള സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് വിജിലന്‍സ് അന്വേഷണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകും.

കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പുവേളയില്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ സംയമനം പാലിക്കണമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. സംഘടനാപ്രശ്‌നങ്ങള്‍ അലട്ടാത്ത തെരഞ്ഞെടുപ്പാണിത്. പ്രദേശികതലത്തിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ട നിര്‍ദ്ദേശം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ ദേശീയതലത്തിലുള്ള നയങ്ങള്‍ക്ക് അനുസരിച്ചാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി വിഷയം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്ന് തീരുമാനിച്ചതാണ്. യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായി സഖ്യമില്ല.

മുല്ലപ്പള്ളി രാമചന്ദ്രന്‍

മോദി സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷകദ്രോഹ നിയമത്തിനെതിരെ കര്‍ഷകര്‍ ഉത്തരേന്ത്യയില്‍ പ്രക്ഷോഭത്തിലാണ്. കേരള സര്‍ക്കാരും കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണ്. കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഓര്‍ഡിനന്‍സിലൂടെ പത്രമാരണ നിയമം നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ കാട്ടിയ ജാഗ്രത എന്തുകൊണ്ട് കര്‍ഷക വിഷയത്തില്‍ മുഖ്യമന്ത്രി കാണിക്കുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.

Next Story