Top

സിഎം രവീന്ദ്രന്‍ നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; ആശുപത്രിയില്‍ തുടരും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ നാളെ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകില്ല. കടുത്ത ക്ഷീണവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമുണ്ട്. അതുകൊണ്ട് രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ തുടരും. വൈകിട്ട് എംആര്‍എ സ്‌കാനിംഗ് നടത്തും. ഇതിന് ശേഷം ആരോഗ്യസ്ഥിതി വിലയിരുത്തി ഡിസ്ചാര്‍ജ് തീരുമാനിക്കും. അതേസമയം, രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. സിഎം രവീന്ദ്രന്‍ സത്യസന്ധനും സംശുദ്ധനും വിശ്വസ്തനുമായ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ സംശയിക്കേണ്ട കാര്യമില്ല. എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ നിന്നും രവീന്ദ്രന്‍ മനഃപൂര്‍വം മാറിനില്‍ക്കുന്നതല്ലെന്നും […]

9 Dec 2020 4:15 AM GMT

സിഎം രവീന്ദ്രന്‍ നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; ആശുപത്രിയില്‍ തുടരും
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ നാളെ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകില്ല. കടുത്ത ക്ഷീണവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമുണ്ട്. അതുകൊണ്ട് രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ തുടരും. വൈകിട്ട് എംആര്‍എ സ്‌കാനിംഗ് നടത്തും. ഇതിന് ശേഷം ആരോഗ്യസ്ഥിതി വിലയിരുത്തി ഡിസ്ചാര്‍ജ് തീരുമാനിക്കും.

അതേസമയം, രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. സിഎം രവീന്ദ്രന്‍ സത്യസന്ധനും സംശുദ്ധനും വിശ്വസ്തനുമായ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ സംശയിക്കേണ്ട കാര്യമില്ല. എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ നിന്നും രവീന്ദ്രന്‍ മനഃപൂര്‍വം മാറിനില്‍ക്കുന്നതല്ലെന്നും അദ്ദേഹത്തിന് അസുഖമുള്ളതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കടകംപള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെയും ഓഫീസിനെയും കളങ്കപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കടകംപള്ളി വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാമതും സിഎം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെയാണ് അസുഖമുണ്ടെന്ന് അറിയിച്ച് രവീന്ദ്രന്‍ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ആയത്. ഒക്ടോബറിലായിരുന്നു ഇഡി രവീന്ദ്രന് ആദ്യ നോട്ടീസ് നല്‍കിയത്. ആ സമയത്ത് അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായി. പിന്നീട് കൊവിഡ് മുക്തനായി ആശുപത്രി വിട്ടപ്പോള്‍ ഇഡി രണ്ടാമതും നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഡിസ്ചാര്‍ജ്ജായതോടെ ഇഡി മൂന്നാമതും നോട്ടീസ് അയക്കുകയായിരുന്നു. രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ ആശുപത്രിയില്‍ പ്രവേശിക്കുന്നതിനെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നുണ്ട്. രവീന്ദ്രന് ബിനാമി ഇടപാടുകള്‍ ഉണ്ടെന്നു കരുതുന്ന സ്ഥാപനങ്ങളില്‍ ഇഡി നേരത്തെ റെയ്ഡ് നടത്തിയിരുന്നു.

Next Story