ഇഡിയുടെ ചോദ്യം ചെയ്യല്‍ മറ്റന്നാള്‍; സിഎം രവീന്ദ്രന് വീണ്ടും ആശുപത്രിയില്‍ കയറി
തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസില്‍ ചോദ്യം ചെയ്യലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് കൈപ്പറ്റിയ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ മറ്റന്നാള്‍ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ടതായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ കിടത്തി ചികിത്സക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി ആദ്യ നോട്ടീസ് നല്‍കിയതിന് പിന്നാലെ സിഎം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായി ആശുപത്രിയില്‍നിന്നും ഡിസ്ചാര്ജ്ജായതോടെ ഇഡി വീണ്ടും നോട്ടീസുമായി എത്തി. ആ ഘട്ടത്തില്‍ […]

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസില്‍ ചോദ്യം ചെയ്യലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് കൈപ്പറ്റിയ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ മറ്റന്നാള്‍ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ടതായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ കിടത്തി ചികിത്സക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി ആദ്യ നോട്ടീസ് നല്‍കിയതിന് പിന്നാലെ സിഎം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായി ആശുപത്രിയില്‍നിന്നും ഡിസ്ചാര്ജ്ജായതോടെ ഇഡി വീണ്ടും നോട്ടീസുമായി എത്തി. ആ ഘട്ടത്തില്‍ കൊവിഡാനന്തര ചികിത്സക്കായി സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷം ഇഡി മൂന്നാമതും നോട്ടീസ് നല്‍കുകയായിരുന്നു.
വ്യാഴാഴ്ചയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നത്.