സിഎം രവീന്ദ്രന് ഇന്നും എത്തിയില്ല; നാളെയെന്ന് ഇഡിയോട്, വേണ്ടെന്ന് മറുപടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്പില് ഹാജരായില്ല. നാളെ ഹാജരാകാമെന്ന് രവീന്ദ്രന് ഇഡിയെ അറിയിച്ചു. എന്നാല്‍ ഇനി 27 ഹാജരായാല്‍ മതിയെന്നാണ് ഇഡിയുടെ മറുപടി. തിങ്കളാഴ്ച്ച ഹാജരാകാനായിരുന്നു ഇഡി രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ചികില്‍സയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തെ സാവകാശം തേടി രവീന്ദ്രന് ഇഡിക്ക് ഇ മെയില്‍ അയച്ചിരുന്നു. എന്നാല്‍ ഈ ആഴ്ച്ച തന്നെ ആവശ്യപ്പെട്ട രേഖകളുമായി ഹാജരാകാന്‍ ഇഡി രവീന്ദ്രനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനിടെ രവീന്ദ്രന്റെ ബാങ്ക് […]

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്പില് ഹാജരായില്ല. നാളെ ഹാജരാകാമെന്ന് രവീന്ദ്രന് ഇഡിയെ അറിയിച്ചു. എന്നാല്‍ ഇനി 27 ഹാജരായാല്‍ മതിയെന്നാണ് ഇഡിയുടെ മറുപടി.
തിങ്കളാഴ്ച്ച ഹാജരാകാനായിരുന്നു ഇഡി രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ചികില്‍സയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തെ സാവകാശം തേടി രവീന്ദ്രന് ഇഡിക്ക് ഇ മെയില്‍ അയച്ചിരുന്നു. എന്നാല്‍ ഈ ആഴ്ച്ച തന്നെ ആവശ്യപ്പെട്ട രേഖകളുമായി ഹാജരാകാന്‍ ഇഡി രവീന്ദ്രനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതിനിടെ രവീന്ദ്രന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച രണ്ട് ദിവസം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. 26 മണിക്കൂറാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത്.ഇതിനിടെ ചോദ്യം ചെയ്യലിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും, അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട് സിഎം രവീന്ദ്രന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. രവീന്ദ്രന്റെ ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.