Top

സിഎം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു; ഒരാഴ്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. രണ്ടരയോടെയാണ് രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തത്. രവീന്ദ്രന് ഒരാഴ്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ രാവിലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. കൊവിഡാനന്തര ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രവീന്ദ്രനെ എംആര്‍ഐ സ്‌കാനിന് വിധേയനാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഡിസ്‌കില്‍ വീക്കം ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ശസ്ത്രക്രിയ നടത്താന്‍ മാത്രം ഗുരുതരമായ ആരോഗ്യ പ്രശ്നമല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. […]

11 Dec 2020 4:44 AM GMT

സിഎം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു; ഒരാഴ്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. രണ്ടരയോടെയാണ് രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തത്. രവീന്ദ്രന് ഒരാഴ്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ രാവിലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. കൊവിഡാനന്തര ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രവീന്ദ്രനെ എംആര്‍ഐ സ്‌കാനിന് വിധേയനാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഡിസ്‌കില്‍ വീക്കം ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ശസ്ത്രക്രിയ നടത്താന്‍ മാത്രം ഗുരുതരമായ ആരോഗ്യ പ്രശ്നമല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. അദ്ദേഹത്തിന് മരുന്നിലൂടേയും വിശ്രമത്തിലൂടേയും രോഗാവസ്ഥയെ മറികടക്കാന്‍ കഴിയുമെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് കൂടുതല്‍ സമയം വേണമെന്ന് സിഎം രവീന്ദ്രന്‍ ഇഡിക്ക് കത്തയച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. കടുത്ത തലവേദനയും കഴുത്ത് വേദനയും അനുഭവിക്കുകയാണെന്നും നടക്കാന്‍ ബുദ്ധിമുട്ടാണെന്നുമായിരുന്നു കത്തില്‍ ചൂണ്ടികാട്ടിയത്. മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും കത്തിനൊപ്പം ഇഡിയ്ക്ക് നല്‍കിയിരുന്നു. ചൊവ്വാഴ്ച്ചയായിരുന്നു രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രന് മൂന്ന് തവണ കത്ത് നല്‍കിയിരുന്നു. ആദ്യം കൊവിഡ് ബാധ കാരണവും പിന്നീട് കൊവിഡ് അനന്തര ചികിത്സ ചൂണ്ടിക്കാട്ടിയുമാണ് രവീന്ദ്രന്‍ ഹാജരാകാതിരുന്നത്.

Next Story