സിഎം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം; ‘ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ല, ഒരാഴ്ച്ച വിശ്രമം’
മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവൈറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. ഒരാഴ്ച്ച വിശ്രമം വേണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.കൊവിഡാനന്തര ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സിഎം രവീന്ദ്രനെ എംആര്‍ഐ സ്കാനിന് വിധേയനായിക്കിയിരുന്നു. അദ്ദേഹത്തിന്റെ ഡിസ്കില്‍ വീക്കം ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ശസ്ത്രക്രിയ നടത്താന്‍ മാത്രം ഗുരുതരമായ ആരോഗ്യ പ്രശ്നമല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. അദ്ദേഹത്തിന് മരുന്നിലൂടേയും വിശ്രമത്തിലൂടേയും രോഗാവസ്ഥയെ മറികടക്കാന്‍ കഴിയുമെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് കൂടുതല്‍ സമയം […]

മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവൈറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. ഒരാഴ്ച്ച വിശ്രമം വേണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കൊവിഡാനന്തര ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സിഎം രവീന്ദ്രനെ എംആര്‍ഐ സ്കാനിന് വിധേയനായിക്കിയിരുന്നു. അദ്ദേഹത്തിന്റെ ഡിസ്കില്‍ വീക്കം ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ശസ്ത്രക്രിയ നടത്താന്‍ മാത്രം ഗുരുതരമായ ആരോഗ്യ പ്രശ്നമല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. അദ്ദേഹത്തിന് മരുന്നിലൂടേയും വിശ്രമത്തിലൂടേയും രോഗാവസ്ഥയെ മറികടക്കാന്‍ കഴിയുമെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.
സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് കൂടുതല്‍ സമയം വേണമെന്ന് സിഎം രവീന്ദ്രന് ഇഡിക്ക് കത്തയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.
കടുത്ത തലവേദനയും കഴുത്ത് വേദനയും അനുഭവിക്കുകയാണെന്നും നടക്കാന്‍ ബുദ്ധിമുട്ടാണെന്നുമായിരുന്നു കത്തില്‍ ചൂണ്ടികാട്ടിയത്. മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും കത്തിനൊപ്പം ഇഡിയ്ക്ക് നല്‍കിയിരുന്നു.
ചൊവ്വാഴ്ച്ചയായിരുന്നു രവീന്ദ്രന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രന് മൂന്ന് തവണ കത്ത് നല്‍കിയിരുന്നു. ആദ്യം കൊവിഡ് ബാധ കാരണവും പിന്നീട് കൊവിഡ് അനന്തര ചികിത്സ ചൂണ്ടിക്കാട്ടിയുമാണ് രവീന്ദ്രന് ഹാജരാകാതിരുന്നത്.
- TAGS:
- CM Raveendran