Top

‘സിഎം രവീന്ദ്രന് ഡിസ്ചാര്‍ജ് ഇല്ല, ആശുപത്രിയില്‍ തുടരും’; ചോദ്യം ചെയ്യലിനായി ഹാജരായേക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിനായി ഹാജരായേക്കില്ല. കൊവിഡ്-19 ന് ശേഷമുള്ള ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുന്ന സിഎം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബുധനാഴ്ച്ച രാവിലെയാണ് സിഎം രവീന്ദ്രന് നോട്ടീസ് അയച്ചത്. കേസില്‍ നേരത്തേയും ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും കൊവിഡ്-19 സ്ഥിരീകരിച്ചതായി രേഖാമൂലം അറിയിക്കുകയായിരുന്നു. പിന്നീട് രോഗ മുക്തി […]

26 Nov 2020 6:43 AM GMT

‘സിഎം രവീന്ദ്രന് ഡിസ്ചാര്‍ജ് ഇല്ല, ആശുപത്രിയില്‍ തുടരും’; ചോദ്യം ചെയ്യലിനായി ഹാജരായേക്കില്ല
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിനായി ഹാജരായേക്കില്ല. കൊവിഡ്-19 ന് ശേഷമുള്ള ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുന്ന സിഎം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബുധനാഴ്ച്ച രാവിലെയാണ് സിഎം രവീന്ദ്രന് നോട്ടീസ് അയച്ചത്. കേസില്‍ നേരത്തേയും ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും കൊവിഡ്-19 സ്ഥിരീകരിച്ചതായി രേഖാമൂലം അറിയിക്കുകയായിരുന്നു. പിന്നീട് രോഗ മുക്തി നേടി ആശുപത്രി വിട്ട സാഹചര്യത്തിലാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചത്. എന്നാല്‍ നോട്ടീസ് ലഭിച്ച ദിവസം വൈകുന്നേരം അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വപ്നസുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ അടുത്ത വിശ്വസ്തരില്‍ ഒരാളാണ് സിഎം രവീന്ദ്രന്‍. ഇതേ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള രണ്ടാമത്തെ ഉദ്യോഗസ്ഥനെയാണ് ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസും അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇദ്ദേഹം ജയിലില്‍ കഴിയുകയാണ്.

Next Story